|    Dec 4 Sun, 2016 5:21 am
FLASH NEWS

ദേശീയപാത പാലിയേക്കരയില്‍ അപകടങ്ങള്‍ പതിവാകുന്നു

Published : 26th October 2016 | Posted By: SMR

പുതുക്കാട്: ദേശീയപാത പാലിയേക്കരയില്‍ അപകടങ്ങള്‍ പതിവാകുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്. അശാസ്ത്രീയമായ ദേശീയപാത നിര്‍മാണവും സര്‍വീസ് റോഡുകളുടെ അഭാവവും വഴിവിളക്കില്ലാത്തതുമാണ് അപകടങ്ങള്‍ നിരന്തരം ഉണ്ടാവുന്നത്. ടോള്‍ പ്ലാസയുടെ ഒന്നര കിലോമീറ്ററിനുള്ളിലായിരുന്നു മൂന്ന് അപകടങ്ങളും. ടോള്‍ പ്ലാസയുടെ ഇരുവശത്തുമുള്ള യൂ ടേണുകളാണ് കൂടുതലും അപകടകെണിയായി മാറുന്നത്. കഴിഞ്ഞ ദിവസം യൂ ടേണില്‍ രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ് കയറി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസ് കയറി റോഡില്‍ കിടന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. ടോള്‍ പ്ലാസ അധികൃതരുടെ കണ്‍മുന്‍പില്‍ അപകടം നടന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ചറോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മിനിലോറി ഇടിച്ച് വയോധികന്‍ മരിച്ചത്. പാലിയേക്കരയില്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാലൈനുകളുടെയും സിഗ്‌നല്‍ സംവിധാനത്തിന്റെയും അഭാവമാണ് കാല്‍നടയാത്രക്കാരന്റെ മരണത്തിന് വഴിവച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പാലിയേക്കര സെന്ററില്‍  കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി. തലോര്‍ ബൈപാസില്‍ ചരക്കു ലോറിയുടെ പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത് വഴിവിളക്ക് ഇല്ലാത്ത ഭാഗത്തു വച്ചാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ദേശീയപാതയില്‍ അപകടങ്ങളും മരണങ്ങളും തുടര്‍കഥയാകുമ്പോഴും ഒന്നുമറിയാത്ത ഭാവത്തില്‍ യാത്രക്കാരില്‍ നിന്നു കൊള്ള നടത്തുകയാണ് ടോള്‍ കമ്പനി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day