|    Dec 5 Mon, 2016 2:03 pm
FLASH NEWS

ദേശീയപാതയോരത്ത് പ്ലാസ്റ്റിക് മാലിന്യം ഉള്‍പെടെ കത്തിക്കുന്നു

Published : 29th November 2016 | Posted By: SMR

കളമശ്ശേരി: നഗരസഭ ഓഫിസിന് സമീപം ദേശീയപാതയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പെടെ വലിച്ചെറിഞ്ഞ് ദിവസവും കത്തിക്കുന്നത് നിത്യസംഭവമാണ്. പൊതുസ്ഥലങ്ങളില്‍ ഖരമാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന പോലിസിന്റെയും മുനിസിപ്പല്‍ ആക്ടും നിലനില്‍ക്കെയാണ് കത്തിക്കല്‍. മാലിന്യങ്ങള്‍ കത്തിക്കുന്നതിനെത്തുടര്‍ന്ന് ദേശീയപാതയിലെ റോഡിന്റെ ടാര്‍ ഉരുകി റോഡും തകര്‍ന്ന നിലയിലാണ്. നഗരസഭയ്ക്ക് സമീപം ദേശീയപാതയില്‍ ചങ്ങമ്പുഴ നഗറിന്റെ പ്രധാന ഗെയ്റ്റിന് എതിര്‍വശമാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പെടെ ഖരമാലിന്യങ്ങള്‍ വലിച്ചെറിയുകയും അപകടകരമായ പാഴ്‌വസ്തുക്കള്‍ ഉള്‍പെടെ കത്തിച്ച് ജലം, വായു മലിനീകരണം നടത്തുന്നവര്‍ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാ നിയമവും കേരളാ പോലിസ് ആക്ടുപ്രകാരവും നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മാലിന്യമുക്ത കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍വേണ്ടിയാണ് പോലിസ് ആക്ടും മുനിസിപ്പല്‍ ആക്ടും ഉയോഗിച്ച് കുറ്റം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസിന് ഉള്‍പെടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ മാലിന്യം വലിച്ചെറിയുന്നവരേയും മറ്റും പിടികൂടുന്ന കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാതെ ചെറിയ പിഴകള്‍ ഇട്ട് പറഞ്ഞുവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ശുചിത്വമിഷന്റെയും മറ്റും ബന്ധപ്പെട്ട ഏജന്‍സികളുടേയും സഹകരണത്തോടെ നടപ്പാക്കിയിരിക്കുന്ന പദ്ധതികള്‍ ഫലപ്രദമാക്കാന്‍ നഗരസഭയും പോലിസും ഇനിയും തയ്യാറാവാത്തതാണ് മാലിന്യങ്ങള്‍ വലിച്ചെറിയാനും ജനങ്ങള്‍ക്ക് ദുരിതമാവുന്ന രീതിയില്‍ കത്തിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day