|    Dec 10 Sat, 2016 6:13 pm

ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കി

Published : 8th November 2016 | Posted By: SMR

തളിപ്പറമ്പ്: ദേശീയപാതയോരം കൈയേറി കുപ്പത്ത് നിര്‍മിച്ച വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി. റോഡരികില്‍ അനധികൃത കച്ചവടം വ്യാപകമായതോടെയാണ് ദേശീയപാത വിഭാഗം കുപ്പം മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ഇന്നലെ രാവിലെ കുപ്പത്തുനിന്നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. തൊഴിലാളികളെയും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് പൊളിച്ചുകളഞ്ഞത്. നടപടി അറിഞ്ഞതോടെ കട നടത്തിപ്പുകാര്‍ തന്നെ ഷെഡുകള്‍ രാവിലെ തന്നെ പൊളിച്ചുനീക്കി തുടങ്ങിയിരു ന്നു. എന്നാല്‍, ഇതു വീണ്ടും കട തുടങ്ങാനുള്ള നീക്കമാണെന്ന് അധികൃതര്‍ക്ക് മനസ്സിലായി. ഇതോടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൂര്‍ണമായും തകര്‍ത്തു. ദീര്‍ഘദൂര യാത്ര പോവുന്ന ലോറികള്‍ക്ക് നിര്‍ത്തിയിടാന്‍ ജെയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ കുപ്പത്ത് മണ്ണിട്ട് വിശാലമായ സ്ഥലമൊരുക്കിയിരുന്നു. ഇവിടെയാണ് ചിലര്‍ അനധികൃത കച്ചവടം തുടങ്ങിയത്. ഇരുമ്പുതൂണ്‍ ഉപയോഗിച്ച് ഷെഡുകള്‍ പണിതു. പിന്നീട് പലര്‍ക്കും വന്‍തുകയ്ക്ക് വാടകയ്ക്ക് നല്‍കുകയായിരുന്നു. ദേശീയപാത വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, അസി. എന്‍ജിയമുന, ഓവര്‍സിയര്‍ പി കരുണാകരന്‍ എന്നിവര്‍ നേതൃത്വം ന ല്‍ കി . പോലിസും സ്ഥലത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക