|    Dec 10 Sat, 2016 2:48 am
FLASH NEWS

ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Published : 22nd November 2016 | Posted By: SMR

കായംകുളം: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥിക്ക് പരിക്ക്. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാതയില്‍ കല്ലുംമൂട് ജങ്ഷന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്നു കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന ടവേരയും എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഇരുചക്ര വാഹനം ടവേരക്കു പിന്നിലിടിച്ച് യാത്രക്കാരന്‍ തെറിച്ച് ടവേരയുടെ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.  ഓച്ചിറ മേമന കൊച്ചുവീട്ടില്‍ അരുണ്‍ലാലി (21)നാണ് പരിക്കേറ്റത്.  ഉടനെ മറ്റൊരു വാഹനത്തില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച അരുണ്‍ലാലിന് കഴുത്തിനു മുറിവേറ്റതിനെ തുടര്‍ന്ന് അഞ്ച് തുന്നലുകള്‍ ഇട്ടു. വെണ്ണിക്കുളം പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് അരുണ്‍ലാല്‍. ബൈക്കിനെ മിറകടന്നെത്തിയ ടവേര മറ്റൊരു വാഹനത്തെ മിറകടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചത്. ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day