|    Oct 28 Fri, 2016 5:36 pm
FLASH NEWS

ദേശീയപാതയില്‍ ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

Published : 30th July 2016 | Posted By: SMR

മരട്: യാത്രക്കാരുമായി എറണാകുളത്തുനിന്നും ചേര്‍ത്തലക്ക് പോവുകയായിരുന്ന സ്വകാര്യബസ് ദേശീയപാത മാടവന കുമ്പളം പാലത്തിന്റെ ഇറക്കില്‍ മീഡിയനില്‍ ഇടിച്ച് നടുറോഡിലേക്ക് മറിഞ്ഞു.
ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെട്ടൂരും അരൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7 പേരെ പ്രാഥമീക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. കാര്യമായി പരിക്കേറ്റ ചന്തിരൂര്‍ കണ്ണോത്ത് പുറത്ത് മേരി മഞ്ജു(33), കരുവാഞ്ചേരി തയ്യില്‍ വിട്ടില്‍ സലിഷ് (21), ബസ് കണ്ടക്ടര്‍ പള്ളിപ്പുറം കൊച്ചുപറമ്പില്‍ ഷിജു (21) എന്നിവരെ അരൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ മുഹമ്മ വേളേപറമ്പില്‍ ശ്രീകുമാര്‍(44)നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ 7.50 ഓടെയായിരുന്നു അപകടം. അര്‍മുഖന്‍ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തലക്കു മടക്കയാത്രയായിരുന്നതിനാല്‍ ബസ്സില്‍ ആളു കുറവായിരുന്നതും റോഡില്‍ ഈ സമയത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. ഗാന്ധിനഗറില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍, സുരേഷ്, കെ പി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ എന്‍ജിനുകളില്‍ വന്ന 30 ഓളം പേരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രര്‍ത്തനം നടത്തിയത്. അരമണിക്കൂറിനകം ദേശീയപാതയില്‍ മറിഞ്ഞുവീണ വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി സര്‍വീസ് റോഡിലേക്ക് മാറ്റി.
ഈ ഭാഗത്തുളള കട്ടിങ്ങിലൂടെ സര്‍വീസ് റോഡില്‍ നിന്നും വന്ന വാഹനത്തിന് വഴികൊടുക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട ബസ് മീഡിയനില്‍ ഇടിച്ച് വലതുഭാഗം ചരിഞ്ഞ് റോഡില്‍ വീഴുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളിയും ഇടിയൊച്ചയും ചേര്‍ന്ന് കുമ്പളം പ്രദേശത്ത് പരിഭ്രാന്തി പരന്നു.
ഒന്നര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ എം പി ഭരതന്‍, കുമ്പളം വില്ലേജ് ഓഫിസര്‍ പി സി രാജു, അസി.കമ്മീഷണര്‍ ഹാമോസ് മാമന്‍, സൗത്ത് സിഐ സി ബി ടോം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സേനയും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day