|    Dec 3 Sat, 2016 10:04 am
FLASH NEWS

ദേശദ്രോഹം: ജമ്മുകശ്മീരില്‍ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Published : 21st October 2016 | Posted By: SMR

ശ്രീനഗര്‍: ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 12 ജീവനക്കാരെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. റവന്യൂ, പൊതുജനാരോഗ്യം, ഗ്രാമവികസനം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജമ്മുകശ്മീര്‍ ഭരണഘടനയുടെ 126ാം അനുച്ഛേദമനുസരിച്ചാണു നടപടിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പിരിച്ചുവിടപ്പെട്ടവരില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ പൊതുരക്ഷാ നിയമപ്രകാരം കേസെടുത്തു. മറ്റുള്ളവര്‍ ജാമ്യത്തിലിറങ്ങുകയോ പോലിസിന് പിടികൊടുക്കാതിരിക്കുകയോ ചെയ്തവരാണ്. കശ്മീര്‍ താഴ്‌വരയില്‍ കുഴപ്പമുണ്ടാക്കുകയും യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിന് 36 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ രഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പോലിസും തെളിവു ശേഖരിച്ചിട്ടുണ്ട്. ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് ഇതിനുമുമ്പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day