|    Dec 8 Thu, 2016 7:48 pm

ദുരൂഹ മരണം: മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷിക്കും

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കര്‍ണാടകത്തിലെ സുള്ള്യയില്‍ ഓട്ടോ ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് വിവാദത്തിലായ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണം പ്രഖ്യാപിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കാസര്‍കോട് ജില്ലാ പോലിസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായ അനേ്വഷണം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ കര്‍ണാടക പോലിസിന്റെ സഹായം തേടണം. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണം.  സുള്ള്യ സംഭവത്തെക്കുറിച്ച് വിശദമായ അനേ്വഷണത്തിന് കര്‍ണാടക സംസ്ഥാന പോലിസ്  മേധാവിയെ നിയോഗിക്കണമെന്നും കമ്മീഷന്‍ കര്‍ണാടക  മനുഷ്യാവകാശ കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day