|    Dec 11 Sun, 2016 9:38 am

ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണം: എസ്ഡിപിഐ

Published : 2nd November 2016 | Posted By: SMR

മലപ്പുറം: മലപ്പുറം കലക്ടറേറ്റിലെ കോടതി വളപ്പിലെ സ്‌ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രഹസ്യമായും നിഗൂഡമായും സ്‌ഫോടനം നടത്തി അരാജകത്വം സൃഷ്ടിക്കുന്നവര്‍ രാജ്യത്തോടും ജനങ്ങളോടും സ്‌നേഹമില്ലാത്തവരും നാടിന്റെ ശത്രുക്കളുമാണ്. സംജോത എക്‌സ്പ്രസ്, അജ്മീര്‍, സൂറത്ത്, മക്കാമസ്ജിദ് എന്നിവിടങ്ങൡലെല്ലാം സ്‌ഫോടനങ്ങള്‍ നടത്തി സംഘപരിവാരം കുറ്റം മുസ്്‌ലിം യുവാക്കളുടെ മേല്‍ കെട്ടിവച്ചതിന്റെ അനുഭവങ്ങള്‍ നമുക്കുണ്ട്. മലപ്പുറത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ രണ്ടുപതിറ്റാണ്ടുമുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിക്കിടെ ബോംബെറിയാന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് തിരുവനന്തപുരത്തെ ആര്‍എസ്എസ് ക്രിമിനല്‍ ശ്രീകാന്ത് കൊല്ലപ്പെട്ടത്. വലിയ കലാപത്തിനു തന്നെ വഴിമരുന്നിടുമായിരുന്ന പ്രസ്തുത സംഭവത്തില്‍നിന്നും ദൈവമാണ് മലപ്പുറം ജില്ലയെ രക്ഷിച്ചതെന്ന് അന്നത്തെ ജില്ലാ പോലിസ് സൂപ്രണ്ട് ഉമ്മന്‍കോശി തന്നെ പറയുകയുണ്ടായി. സംഭവസ്ഥലത്തുനിന്നും ലഭിച്ചുവെന്നു പറയപ്പെടുന്ന ലഘുലേഖയും അതിലെ സന്ദേശങ്ങളും സംശയാസ്പതമാണ്. സ്‌ഫോടനം നടത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. കൊല്ലം കലക്ടറേറ്റിലെ സ്‌ഫോടനത്തിന്റെ അന്വേഷണം ആറുമാസമായിട്ടും എവിടേയുമെത്തിയിട്ടില്ല. ആ അവസ്ഥ മലപ്പുറം സ്‌ഫോടനത്തിനുണ്ടാവാന്‍ പാടില്ല. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ഫാഷിസ്റ്റ് ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി പി ദാവൂദ്, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ബഷീര്‍ പൂവില്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക