|    Dec 4 Sun, 2016 7:23 am
FLASH NEWS

ദുരിതം പരിഹരിക്കാന്‍ കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങളനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.  പ്രഗതി മൈതാനില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മതിയായ ഒരുക്കങ്ങളില്ലാതെയുള്ള നോട്ട് പിന്‍വലിക്കല്‍ വ്യാപാരമേളയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എടിഎമ്മുകളില്‍ ആവശ്യമായ കറന്‍സി നിറയ്ക്കാന്‍ കേന്ദ്രം തയ്യാറാവണം. ഉല്‍ സവകാലവും പുതുവര്‍ഷവും കേന്ദ്രം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  കള്ളപ്പണത്തിന്റെ വ്യാപനം തടയുന്ന നടപടികള്‍ക്ക് കേരളസര്‍ക്കാര്‍ എതിരല്ല.  എന്നാല്‍, മുന്‍കൂട്ടി അറിയിക്കുകയും ഡിസംബര്‍ 31 വരെയെങ്കിലും വിനിമയം അനുവദിക്കുകയും ചെയ്തശേഷം തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ പൊതുജനങ്ങള്‍ നേരിടുന്ന സ്‌ഫോടനാത്മകമായ സാഹചര്യം ഒഴിവാക്കാനാവുമായിരുന്നെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ കറന്‍സിയായുള്ളൂ.  ഭൂമിയിലും സ്വര്‍ണത്തിലും വിദേശ ബാങ്കുകളിലുമായുള്ള കള്ളപ്പണം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. പകരം ആളെ ഉപയോഗിച്ച് നോട്ട് മാറുന്നതിനും നിയന്ത്രണമില്ല. കേന്ദ്രം നാടകം കളിയവസാനിച്ച് ഫലപ്രദമായ നടപടികളിലേക്ക് കടക്കണമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day