|    Dec 7 Wed, 2016 2:02 pm
FLASH NEWS

ദുരിതം തീരാതെ കുണ്ടിലകൊളുമ്പ് കോളനിവാസികള്‍; കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്

Published : 24th November 2016 | Posted By: SMR

കൊല്ലങ്കോട്: മുതലമട കുണ്ടിലകൊളുമ്പിലെ ആദിവാസി കോളനി വാസികള്‍ ദുരിതം പേറി ജീവിക്കുന്ന കാഴ്ചകള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് വരുന്നു. ആദിവാസി സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ചുള്ളിയാര്‍ ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന വടക്കേ കുണ്ടില കൊളുമ്പ്, മേലേ കുണ്ടില കൊളുമ്പ്, താഴേ കുണ്ടില കൊളുമ്പ് കോളനി വാസികളുടെ ധൈന്യത പുറംലോകമറിയുന്നത്. ഇവിടത്തുകാര്‍ സ്വകാര്യ വ്യക്തിയുടെ കിണറുകളെ ആശ്രയിച്ചാണ് കുടിവെള്ളം എടുക്കുന്നത് ഇപ്പോഴാവട്ടെ കിണറിലെ വെള്ളം വറ്റിയതോടെ കുടിവെള്ളവും ഇല്ലാത്ത അവസ്ഥയാണ്. ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാന്‍ കഴിയില്ല. കുടിവെള്ളപ്രശനം പരിഹരിക്കാന്‍ സ്ഥിരമായി വെള്ളം ലഭിക്കുന്ന വിധം കുഴല്‍ കിണര്‍ സ്ഥാപിച്ച് മൂന്ന് കോളനികളിലേക്കും വിതരണം ചെയ്യണമെന്നാണാവശ്യം. റോഡു വേണമെന്നത് മറ്റൊരു പ്രധാനാവശ്യം. അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നുകൊണ്ടോ തൊട്ടിലുണ്ടാക്കി മുളയുടെ രണ്ടു ഭാഗവും ചുമന്ന് വേണം എത്തിക്കാന്‍. കോളനിയിലേക്ക് റോഡില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി വേണം യാത്ര. അല്ലാത്തപക്ഷം വനം വകുപ്പിന്റെ നിയന്ത്രണത്തിലൂടെയുള്ള സ്ഥലത്തില്‍ കൂടിയും. സ്വകാര്യ വ്യക്തിയുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കോളനി വാസികള്‍ക്ക് ഗതാഗതയോഗ്യമായ റോഡു നിര്‍മാണം നടത്തണമെന്ന് മുഖ്യാവശ്യമാണ്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഉണ്ടായിട്ടും ഓലപ്പുരയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയുള്ള ഓട് പുരയുമാണ് ഇവിടത്തുകാര്‍ക്കുള്ളത്. ഇവയാകട്ടെ പണികള്‍ പൂര്‍ത്തിയാവാത്തതും അടിസ്ഥാന സൗകര്യങ്ങളോ കക്കൂസോ ഇല്ല. വാര്‍ധക്യ സഹചമായ രോഗവും കാലുകളില്‍ നീര് വൃണങ്ങള്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളും പോഷകാഹാരക്കുറവും ഈ മേഖലയിലെ നിവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ആരോഗ്യ വകുപ് സംയുക്തമായി മെഡിക്കല്‍ ക്യാംപ് നടത്തേണ്ടത് അത്യവശ്യമാണ്. ലഹരി ഉപയോഗം കുറച്ചു വരുന്നതിനായി ബാധവല്‍കരണവും ഈ മേഖലയില്‍ അനാവശ്യമാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് കായിക താരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കണം. വീടുവയ്ക്കുന്നതിന് സ്ഥലം കണ്ടെത്തുകയും അടിസ്ഥാന സൗകര്യമില്ലായ്മയും തൊഴിലില്ലായ്മയും അനുഭവിക്കുന്ന കോളനിവാസികളെ എപിഎല്‍ ലിസ്റ്റില്‍ നിന്നു ബിപിഎല്ലിലേക്ക് മാറ്റി ജീവിത നിലവാരം ഉയര്‍ത്തണം. പട്ടികവര്‍ഗ വകുപ്പ് നടത്തുന്ന ജനസംമ്പര്‍ക്ക പരിപാടി ഇന്ന് രാവിലെ പത്തിന് കെ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മേരിക്കുട്ടി ചടങ്ങില്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day