|    Dec 7 Wed, 2016 2:07 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയ് പോലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു

Published : 25th November 2016 | Posted By: mi.ptk

death

ദുബയ്: ദുബയ് പോലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ദുബയ് റാഷ് ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം സബീല്‍ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും.പിന്നീട് ഖിസൈസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
2013ലാണ് പോലീസ് ഉപമേധാവിയായിരുന്ന ഖമീസ് മത്താര്‍ അല്‍ മസീന കമാന്‍ഡര്‍ ഇന്‍ ചീഫായി സ്ഥാനമേറ്റത്.31 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം ദുബയ് സിഐഡി മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പലകേസുകളിലും പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 189 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day