|    Dec 6 Tue, 2016 11:32 am
FLASH NEWS

ദുബയ് പോലീസ് മേധാവിയുടെ മൃതദേഹം ഖബറടക്കി

Published : 26th November 2016 | Posted By: mi.ptk

ദുബയ്:  ഹൃദയാഘാതം മൂലം അന്തരിച്ച ദുബയ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖമീസ് മതാര്‍ അല്‍ മസൈനയുടെ മൃതദേഹം ഇന്നലെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറക്കി. ഇന്നലെ ഉച്ചക്ക് സബീല്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രി കൂടിയായ ശൈഖ് സൈഫ് ബിന്‍ സായിദ്, ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ദുബയ് ഉപഭരണാധികാരിയായ ശൈഖ് മക്തും ബിന്‍ മുഹമ്മദ് അടക്കമുള്ള ഉന്നത വ്യക്തികള്‍ പങ്കെടുത്തു. പോലീസ് മേധാവിയുടെ മരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോഛനം രേഖപ്പെടുത്തി. താന്‍ അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മസൈനയുമായി ദീര്‍ഘമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയും ദുബയ് പോലീസിന്റെ പരിഷ്‌ക്കാരങ്ങള്‍ പഠിച്ച് കേരള പോലീസ് നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day