|    Dec 5 Mon, 2016 10:04 pm
FLASH NEWS

ദീപാവലി സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു:മോദി

Published : 30th October 2016 | Posted By: mi.ptk

modi mann ki bath

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ  ദീപാവലി ആഘോഷങ്ങള്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ രാജ്യത്തിന്റെ  അതിര്‍ത്തി സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ പേരിലാണ് ദീപാവലി ആഘോഷിക്കേണ്ടത്. അവരുടെ നന്മക്ക് വേണ്ടിയാണ് വിളക്കുകള്‍ തെളിയേണ്ടതെന്നും സൈനികര്‍ക്ക് നിങ്ങളുടെ സ്‌നേഹമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളയക്കണമെന്നും അവരെ പ്രോത്‌സാഹിപ്പിക്കണമെന്നും മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പാതയിലാണെന്ന് പറഞ്ഞ മോദി കേരളത്തെ പ്രശംസിക്കുകയും ചെയ്തു. ഇടമലകുടിയിലെ ആദിവാസി ഊരുകളില്‍ വിദ്യാര്‍ഥികള്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയത് അഭിനന്ദാര്‍ഹമാണെന്നും മോദി പറഞ്ഞു. കേരളവും ഗുജറാത്തും തുറന്നസ്ഥലങ്ങളിലുള്ള മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കി സമ്പൂര്‍ണ ശൗചാലയ സംസ്ഥാനങ്ങളായി മാറി. വികസനത്തിനായി സര്‍ക്കാര്‍ ധാരാളം ജനോപകാര പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day