|    Dec 11 Sun, 2016 9:38 am
Home   >  Pravasi  >  Gulf  >  

ദിവാ കാസര്‍കോടിന് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ജയം

Published : 29th October 2016 | Posted By: SMR

ദോഹ: വെസ്‌റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖിഫ് പത്താമത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വെള്ളിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ സ്‌കിയ തിരുവനന്തപുരത്തെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ദിവാ കാസര്‍കോട് പരാജയപ്പെടുത്തി.
ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായതിന്റെ  പിരിമുറുക്കം ഉടനീളം ദൃശ്യമായ  മല്‍സരത്തില്‍ ഗോളടിക്കാനുള്ള തീവ്ര ശ്രമമായിരുന്നു ആദ്യപകുതിയില്‍ കാണാനായത്. ഗോളിനുവേണ്ടി ഇരു ടീമിന്റേയും ആരാധകരുടെ ആര്‍പ്പുവിളികളുയര്‍ന്നെങ്കിലും ഒന്നും സഫലമായില്ല.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം കാസര്‍ക്കോടിന്റെ മുന്നേറ്റം ലക്ഷ്യം കണ്ടു. പതിനൊന്നാം നമ്പര്‍ താരം സഫ്‌വാന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നത് ഹെഡറിലൂടെ സഫ്‌വാന്‍ തന്നെ ഗോളാക്കുകയായിരുന്നു.
ഗോള്‍ മടക്കാനായി ആക്രമണ ഫുട്‌ബോള്‍ തന്ത്രങ്ങള്‍ കെട്ടഴിച്ച തിരുവനന്തപുരം മനോഹരമായ ഹെഡറിലൂടെ  മധുരമായി പകരംവീട്ടി. ഇരുഗോള്‍ മുഖത്തും ശരവേഗത്തിലുള്ള മുന്നേറ്റങ്ങളുണ്ടായി. ഗോളുകള്‍ക്കു വേണ്ടി ദാഹിച്ച സ്വന്തം ആരാധകരെ  നിരാശപ്പെടുത്തുന്നതായി കാസര്‍ക്കോടിന്റെ പിഴവുകള്‍. കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെ മനോഹരമായൊരു നീക്കത്തിലൂടെ കാസര്‍ക്കോടിന്റെ പത്താം നമ്പര്‍ താരം ആസാദ് പെനല്‍റ്റി ബോക്‌സില്‍വച്ച് ഉഗ്രന്‍ ഷോട്ടുതിര്‍ത്ത്  കാസര്‍ക്കോടിന്റെ വിജയഗോള്‍ നേടി.
58ാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു പന്തുവലിച്ച് തിരുവനന്തപുരത്തിന്റെ ഗോള്‍മുഖം ലക്ഷ്യമാക്കി പാഞ്ഞ പന്ത്രണ്ടാം നമ്പര്‍ അല്‍ഫാസ് രണ്ടാം പോസ്റ്റിലേക്ക് ഗോളടിച്ചപ്പോള്‍ തിരുവനന്തപുരത്തിന്റെ ഗോള്‍കീപ്പര്‍ക്ക് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നു. മല്‍സരം അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ദിവാ കാസര്‍കോട് വിജയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക