|    Dec 9 Fri, 2016 10:49 pm
FLASH NEWS

ദിലീപും കാവ്യയും വിവാഹിതരായി

Published : 26th November 2016 | Posted By: SMR

കൊച്ചി: നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചലച്ചിത്രതാരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. ഇന്നലെ രാവിലെ 9.55ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്നലെ രാവിെല ദിലീപ് നേരിട്ടു വിളിച്ചാണ് മാധ്യമങ്ങളെ വിവാഹക്കാര്യം അറിയിച്ചത്.
രാവിലെ 8.30 ഓടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തണമെന്നും വിവാഹമാണെ ന്നുമാണ് പറഞ്ഞത്. ഇതോടെ ഇരുവരുടെയും വിവാഹക്കാര്യം ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജയറാം, ജനാര്‍ദ്ദനന്‍, ലാല്‍, കവിയൂ ര്‍ പൊന്നമ്മ, കെപിഎസി ലളിത, മീരാ ജാസ്മിന്‍, ജോമോള്‍, ചിപ്പി, മേനക, സംവിധായകരായ ജോഷി, കമല്‍, സിദ്ദീഖ് അടക്കം ചലച്ചിത്രലോകത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day