|    Dec 6 Tue, 2016 5:39 pm
FLASH NEWS

ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം; ഇന്ത്യക്കു മുന്നറിയിപ്പുമായി ചൈന

Published : 29th October 2016 | Posted By: SMR

ബെയ്ജിങ്: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ചൈനയുടെ അവകാശവാദം നിലനില്‍ക്കുന്ന പ്രദേശത്തേക്ക് ദലൈലാമയെ ക്ഷണിച്ചുകൊണ്ടുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ നീക്കം അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും നശിപ്പിക്കുമെന്നും ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു.
അരുണാചല്‍ പ്രദേശ് ദക്ഷിണ തിബത്തിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ദലൈലാമ ചൈനയിലെ വിഘടനവാദികള്‍ക്കു പിന്തുണ നല്‍കുന്നയാളാണ്. തിബത്ത് വിഷയത്തില്‍ ചൈനയുടെ രാഷ്ട്രീയ പ്രതിബദ്ധത ഇന്ത്യ മാനിക്കണം. അതിര്‍ത്തിപ്രശ്‌നത്തില്‍ ഇരുരാജ്യങ്ങളും സമവായത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
ദലൈലാമയ്ക്ക് ചൈനാവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അരുണാചലില്‍ വേദി അനുവദിക്കരുത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ഇത് കൂടിയേ തീരൂ- ലു കാങ് പറഞ്ഞു. ദലൈലാമ മുമ്പും അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഒരുതവണ തെറ്റുപറ്റിയെന്ന് കരുതി അത് മറ്റൊരു തെറ്റുകൂടി ചെയ്യാനുള്ള കാരണമാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ മാസം 24ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോഴും ചൈന പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day