|    Dec 5 Mon, 2016 3:59 pm
FLASH NEWS

ദലിത് രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് പുതിയ ധാര്‍മിക ബോധം: സണ്ണി എം കപ്പിക്കാട്

Published : 1st December 2016 | Posted By: SMR

മാള: പുതിയൊരു ധാര്‍മിക ബോധത്തേയും പുതിയ സമൂഹത്തേയും കുറിച്ചുള്ള ഭാവനയാണ് ദലിത് രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതെന്ന് ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനറും ദലിത്  ചിന്തകനുമായ സണ്ണി എം കപ്പിക്കാട് അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച ഇ കെ ദിവാകരന്‍പോറ്റി സ്മാരക സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ പുതിയ സമൂഹത്തെ പൊതുസമൂഹം കൂട്ടായി നേടിയെടുക്കേണ്ടതാണ്. വ്യക്തിപരമായി ജാതിയെ മറികടക്കാനാവില്ല. ജാതിയുടെ പ്രശ്‌നം തുറന്നു ചര്‍ച്ചചെയ്യുകയാണ് വേണ്ടത്. നൂറ്റമ്പത് കൊല്ലം മുമ്പ് അധസ്ഥിതരും അടിമകളുമായിരുന്നവര്‍ തന്നെയാണ് ഇന്നും അങ്ങിനെ തന്നെ തുടരുന്നത്. ഭൂമിയും വിഭവങ്ങളും കയ്യാളിയിരുന്നവര്‍ ഇന്നുമിങ്ങനെ തുടരുന്നു. വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശം ആത്മബോധമുറപ്പിക്കാന്‍ അനിവാര്യമാണ്. അതുകൊണ്ടാണ് ഭൂമിയുടെ പ്രശ്‌നം ദലിത് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നത്. അപരനെ അവഗണിക്കുകയും മോശമായി കാണുകയും ചെയ്യുന്ന ധാര്‍മിക ബോധത്തെയാണ് ബ്രാഹ്മണിസമെന്ന് പറയുന്നത്. അതിനെ അഴിച്ചുപണിയുക എന്നത് പൊതുസമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. ജേ്യാതിഫൂലെയില്‍ നിന്നും തുടങ്ങുന്ന നവോത്ഥാന ധാരയാണ് ഈ ബ്രാഹ്മണിസത്തെ പ്രശ്‌നവല്‍ക്കരിക്കുകയും രാഷ്ട്രീയ വിമോചനത്തോളം തന്നെ പ്രാധാന്യമുള്ളതായി കാണുകയും ചെയ്യുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. സി സി ബാബു സംവാദത്തില്‍ മോഡറേറ്ററായിരുന്നു. ഖാദര്‍ പട്ടേപ്പാടം ഇ കെ ദിവാകരന്‍ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി. കെപിഎംഎസ് സംസ്ഥാന ഉപദേശകസമിതി ചെയര്‍മാന്‍ ടി വി ബാബു, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമിതിയംഗം പ്രഫ. കെ വി സഹദേവന്‍, ലോചനന്‍ അമ്പാട്ട്, അഭി തുമ്പൂര്‍, ശിവദാസന്‍ അന്നമനട, ടി എച്ച് സൂനജ്, എന്‍ ബി അജിതന്‍, വിനോദ് കാട്ടുകടന്നല്‍, സുഗുണ പ്രസാദ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രാമിക സെക്രട്ടറി പി കെ കിട്ടന്‍, ഇ കെ മോഹന്‍ദാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day