|    Dec 3 Sat, 2016 5:52 am
FLASH NEWS

ദലിത് യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം: നാലുപേര്‍ റിമാന്‍ഡില്‍; പ്രതികളില്‍ പോലിസുകാരനും

Published : 29th November 2016 | Posted By: SMR

ബാലരാമപുരം: ഭര്‍തൃമതിയായ ദലിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പോലിസുകാരന്‍ ഉള്‍പ്പടെ നാലു പേരെ റിമാന്‍ഡ് ചെയ്തു. നേമം പാപ്പനംകോട് സ്വദേശി സച്ചു എന്ന സജ്ജാദ് (26), വെള്ളൈക്കോണം ലക്ഷം വീട് കോളനിയില്‍ ശ്രീജിത്ത് (24), സിറ്റി പോലിസ് കണ്‍ട്രോള്‍ റൂമിലെ പോലിസുകാരന്‍ അഭയന്‍ (41), ചൂഴാറ്റുകോട്ട വാറുവിളാകത്ത് വീട്ടില്‍ ബിജുകുമാര്‍ (41) എന്നിവരെയാണ് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി റിമാന്‍ഡ് ചെയ്തത്.
ഒന്നും രണ്ടും പ്രതികളുടെ സുഹൃത്താണ് നാലാംപ്രതി ബിജുകുമാര്‍. ഇയാളുടെ ബന്ധുവാണ് അറസ്റ്റിലായ പോലിസുകാരന്‍. പീഡനത്തിനിരയായ 22കാരി ആത്മഹത്യ ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതി ഡോക്ടര്‍മാരോട് പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ 22ന് ജനറല്‍ ആശുപത്രിയില്‍വച്ച് രണ്ടാംപ്രതി ശ്രീജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് സജ്ജാദിനെയും പരിചയപ്പെടുത്തി. 24ന് യുവതിയോട് ചൂഴാറ്റുകോട്ടയിലെത്താന്‍ ഇവര്‍ ഫോണില്‍ ആവശ്യപ്പെട്ടു. ഓട്ടോയില്‍ ഇവിടെയെത്തിയ യുവതിയെ ഇരുവരും ബൈക്കില്‍ അഭയന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. കരച്ചില്‍ കേട്ടെത്തിയ ഓട്ടോ ഡ്രൈവറാണ് സുഹൃത്തുക്കളുമായെത്തി യുവതിയെ രക്ഷപ്പെടുത്തി വീട്ടിലാക്കിയത്. തുടര്‍ന്ന് രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
രാവിലെ അവശനിലയില്‍ കണ്ടെത്തിയ യുവതിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയില്‍നിന്നും ഓട്ടോ ഡ്രൈവറില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണിലേക്കു വിളിച്ചവരുടെ നമ്പറുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പോലിസുകാരന്‍ ഉള്‍പ്പെടെ നാലുപേരും അറസ്റ്റിലാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day