|    Dec 10 Sat, 2016 12:44 am
FLASH NEWS

ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: അയല്‍വാസിയായ അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

പൊന്നാനി: ബധിരയും മൂകയുമായ ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അയല്‍വാസി പിടിയില്‍. കടവനാട് കണ്ടശ്ശന്‍ വീട്ടില്‍ മണികണ്ഠനെ (53) യാണ് പൊന്നാനി സിഐ അറസ്റ്റ് ചെയ്തത്. യുവതിയുടെ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പീഡിപ്പിച്ചയാളെ കണ്ടെത്തിയത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നിയമ നടപടി ആവശ്യപ്പെട്ട് പീഡനത്തിനിരയായ ബധിരയും മൂകയുമായ ദലിത് യുവതി മലപ്പുറം കലക്ടക്ക് ഒരു മാസം മുമ്പ് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് നടപടികള്‍ വേഗത്തിലായത്. ഓട്ടോറിക്ഷാ ഡ്രൈവറായ മണികണ്ഠന്റെ വീട്ടില്‍ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. നേരത്തെ ഇയാള്‍ ആരോപണം നിഷേധിച്ചിരുന്നു. ഇയാള്‍ക്കെതിരേ നേരത്തേ യുവതിയുടെ അമ്മ പൊന്നാനി പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പരാതി മുങ്ങിപ്പോയി. ഇതിനിടെ പീഡനത്തിരയായ യുവതി പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ വീണ്ടും പരാതി നല്‍കി. ഇതിലും നടപടി വൈകിയതോടെയാണ് കലക്ടര്‍ പൊന്നാനിയില്‍ നടത്തിയ പ്രശ്‌നപരിഹര അദാലത്തില്‍ യുവതി കൈക്കുഞ്ഞുമായി കലക്ടര്‍ക്ക് മുന്നില്‍ പരാതിയുമായി മൂന്നാമതും എത്തിയത്. ഒരു വര്‍ഷം മുമ്പാണ് കടവനാട് സ്വദേശിയായ യുവതി പീഡനത്തിനിരയായത്. പ്രാദേശിക രാഷ്ട്രിയക്കാരും പോലിസും സമ്മര്‍ദ്ദം ചെലുത്തി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ പോലിസിലും മന്യഷ്യാവകാശ കമ്മീഷനിലും ഇവര്‍ നേരത്തേ പരാതിപ്പെട്ടിരുന്നുവെങ്കിലും യഥാര്‍ഥ പ്രതിയെ പിടികൂടിയിരുന്നില്ല. പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതി ആരാണെന്ന് തെളിയിക്കാനായിരുന്നില്ല. ഇതോടെയാണ് സംശയമുള്ള രണ്ടു പേര്‍ക്കെതിരേ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്നവരുടെ രക്ത സാംപിളുകള്‍ 2015 സപ്തംബറില്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിരുന്നു. കുട്ടിയുടെ രക്ത സാംപിള്‍ ഡിഎന്‍എ ടെസ്റ്റിനും അയച്ചു. ഇതിന്റെ പരിശോധനാ ഫലങ്ങള്‍ ലഭ്യമാവാത്തതിനാലാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെ പിടികൂടാന്‍ കഴിയാതിരുന്നതെന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയുടെ ഫലം ഇന്നലെ ലഭിച്ചു. ഇതോടെയാണ് പ്രതി പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാത്തില്‍ പൊന്നാനി സിഐയെ നേരില്‍ വിളിച്ച് കലക്ടര്‍ വിശദീകരണം തേടിയിരുന്നു. പ്രതിയെ നിയമത്തിനു മുന്നില്‍ എത്തിക്കാനായ സന്തോഷത്തില്‍ കലക്ടര്‍ക്ക് നന്ദി പറയുകയാണ് നിരാലംബരായ ഈ കുടുംബം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day