|    Dec 3 Sat, 2016 10:04 am
FLASH NEWS

ദലിത് പ്രയോഗം: സര്‍ക്കാരിന് അന്ത്യശാസനം

Published : 25th November 2016 | Posted By: SMR

നാഗ്പൂര്‍: സര്‍ക്കാര്‍ രേഖകളില്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് അന്ത്യശാസനം നല്‍കി. ഹരജിയില്‍ നപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പ്രതികരണം അറിയിക്കാന്‍ സര്‍ക്കാരിനു നല്‍കുന്ന അവസാന അവസരമാണിതെന്നു ജസ്റ്റിസുമാരായ ഭുഷാണ്‍ ധര്‍മാധികാരി, അതുല്‍ ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അച്ചടിമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ദലിത് എന്ന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദര്‍ഭ പ്രദേശ് സര്‍ക്കാരിതര സംഘടനയുടെ സെക്രട്ടറി പങ്കജ് മെശ്രം നല്‍കിയ  ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day