|    Dec 3 Sat, 2016 7:52 am
FLASH NEWS

ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യം ഫാഷിസ്റ്റുകള്‍ ഭയപ്പെടുന്നു: എം കെ മുനീര്‍

Published : 12th November 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷ ദലിത് പിന്നാക്ക ഐക്യത്തെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുകയാണെന്ന് എം കെ മുനീര്‍ എംഎല്‍എ. കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ന്യൂനപക്ഷ-പിന്നാക്ക-ദലിത് ഐക്യം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫാഷിസം വളര്‍ന്നുവരുന്ന ന്യൂനപക്ഷ-പിന്നാക്ക-ദലിത് ഐക്യം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.ഫാഷിസ്റ്റ് ശക്തികളുടെ തേരോട്ടം തടയാന്‍ ഐക്യനിര ഉണ്ടാവണം. ഇത്തരമൊരു   ഐക്യനിര ഉണ്ടാവരുതെന്നാണു മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നതെന്നുംമുനീര്‍ കുറ്റപ്പെടുത്തി.പി എം സാദിഖലി അധ്യക്ഷത വഹിച്ചു. ഔട്ട്‌ലുക്ക് മാഗസിന്‍ അസി. എഡിറ്റര്‍ ബാഷ സിങ്, മുനവ്വറലി ശിഹാബ് തങ്ങള്‍, യു സി രാമന്‍, കെപിഎ മജീദ്, പി കെ കെ ബാവ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പൂര്‍വനേതൃസംഗമം, പ്രവാസി സംഗമം എന്നിവ നടന്നു.സമ്മേളനത്തിനു സമാപനം കുറിച്ച് ഇന്ന് വൈകുന്നേരം നാലുമണിക്ക് പൊതുസമ്മേളനം നടക്കും. കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരക്കും. പൊതുസമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം പേഴ്‌സനല്‍ എക്‌സിക്യൂട്ടീവ് മെംബര്‍ അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്റ്റിവിസ്റ്റ് ദ്വന്ത പ്രശാന്ത് സംസാരിക്കും. ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണം നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day