|    Dec 4 Sun, 2016 9:27 am
FLASH NEWS

ദലിത് കുടുംബത്തെ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്ന്

Published : 30th November 2016 | Posted By: SMR

മലപ്പുറം: ദലിത് വിഭാഗത്തില്‍പെട്ട കുടുംബത്തെ സ്വന്തം ഭൂമിയില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നു പരാതി. ഏറനാട് താലൂക്കിലെ കാവനൂര്‍ ഇരുവേറ്റി ആലുങ്ങചാല്‍പറമ്പ് അനിമോനാണ് വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടത്.പട്ടികജാതി വിഭാഗത്തില്‍പെട്ട അനിമോന്റെ അമ്മയുടെ അച്ഛന്‍ ഇട്ടപ്പാടന്‍ കീരന് അവകാശപ്പെട്ട സ്ഥലത്താണ് കുടുംബസമേതം ഇവര്‍ താമസിച്ചിരുന്നത്. 60 വര്‍ഷത്തോളം തുടര്‍ച്ചയായി നികുതി അടച്ചുവന്നിരുന്ന ഈ സ്ഥലത്ത് കാവനൂര്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ച ഫണ്ടുപയോഗിച്ച് വീടും നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഈ വീടിപ്പോള്‍ തകര്‍ന്ന നിലയിലാണ്. സ്ഥലത്തിന്റെ സമീപത്തുള്ള ഭൂ ഉടമയുടെ മക്കള്‍ സമീപത്തു നടത്തുന്ന ക്രഷര്‍ യൂനിറ്റിന് തങ്ങളുടെ താമസം അസൗകര്യമാണെന്നു കണ്ട് പുരയിടത്തില്‍ നിന്നു ഒഴിഞ്ഞു പോവണമെന്നും സ്ഥലം വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നു അനിമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് വിവിധ പരാതികള്‍ പോലിസിലും ലാന്റ്‌ബോര്‍ഡിലും നല്‍കിയിട്ടും എതിര്‍കക്ഷികള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവര്‍ക്കനുകൂലമാക്കുകയാണെന്നും അനിമോന്‍ പരാതിപ്പെട്ടു. പുരയിടത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അധികൃതര്‍ അനുവദിക്കണമെന്നാണ് അനിമോന്റെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day