|    Dec 5 Mon, 2016 3:49 am

ദക്ഷിണ കൊറിയ: പ്രസിഡന്റിനെതിരേ പ്രക്ഷോഭം

Published : 6th November 2016 | Posted By: SMR

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ സോളില്‍ വന്‍ പ്രക്ഷോഭം. തനിക്കെതിരേ  ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ പാര്‍ക് ഏറ്റുപറഞ്ഞതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. 40,000ലധികം പേര്‍ പങ്കെടുത്ത റാലിയില്‍ പ്രസിഡന്റിനെ രാജ്യദ്രോഹി, കുറ്റവാളി എന്നിങ്ങനെ വിശേഷിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും ഉയര്‍ന്നു.
സുരക്ഷാ പരിശോധനപോലും നടത്താതെ തന്റെ സുഹൃത്തിനെയും വിശ്വസ്ഥരെയും അനധികൃതമായി സഹായിച്ചുവെന്നായിരുന്നു പാര്‍കിനെതിരായ ആരോപണം. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാഴ്ച മുമ്പു സമരങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ക് കുറ്റം ഏറ്റുപറഞ്ഞതോടെ വിദ്യാര്‍ഥികളടക്കം തെരുവിലിറങ്ങുകയായിരുന്നു.
പാര്‍കിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. പാര്‍കിന്റെ സുഹൃത്ത് ചൂയി സൂണ്‍ സിലിന്റെ ഉടമസ്ഥതയിലുള്ള രണ്ടു സ്ഥാപന—ങ്ങള്‍ക്ക് അനധികൃതമായി 70 ദശലക്ഷം ഡോളര്‍ അനുവദിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ചൂയിയെയും പാര്‍കിന്റെ രണ്ടു മുന്‍സഹായികളെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day