|    Dec 9 Fri, 2016 10:53 pm
FLASH NEWS

ദക്ഷിണ കൊറിയ: പാര്‍ക്ക് ഗ്വിന്‍ ഹേയെ ഇംപീച്ച് ചെയ്യാന്‍ നീക്കം

Published : 22nd November 2016 | Posted By: SMR

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വിന്‍ ഹേയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. പ്രസിഡന്റ് പാര്‍ക്കിന് അഴിമതിയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അഴിമതിക്കേസില്‍ ഉറ്റ സുഹൃത്തായ ചോയ് സൂണ്‍ സില്ലിനെയും രണ്ട് സഹായികളെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് അഴിമതി ആസൂത്രണം ചെയ്തതില്‍ പാര്‍ക്കിനും പങ്കുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയത്. ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ ഉടന്‍ പരിഗണിക്കുമെന്നു പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേധാവി ചൂ മി എ അറിയിച്ചു. മറ്റ് രണ്ട് പ്രതിപക്ഷപാര്‍ട്ടിക്കാരും പാര്‍ക്കിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day