|    Dec 6 Tue, 2016 7:33 pm
FLASH NEWS

ദക്ഷിണേന്ത്യാ ബാസ്‌കറ്റ് ബോള്‍; മുട്ടം ഷന്താള്‍ ജ്യോതിക്ക് ഇരട്ടക്കിരീടം

Published : 1st August 2016 | Posted By: SMR

തൊടുപുഴ: മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടന്ന മദര്‍ ഷന്താള്‍ ട്രോഫി ദക്ഷിണേന്ത്യാ ഇന്റര്‍-സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ ആണ്‍കുട്ടികളുടെയും ജൂനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മുട്ടം ഷന്താള്‍ ഇരട്ടക്കിരീടം ചൂടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ കോട്ടയം ഗിരിദീപം സ്‌കൂളിനെ പരാജയപ്പെടുത്തി .
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശക്തരായ കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിനെയാണു 59 -45 എന്ന സ്‌കോറിനു ഷന്താള്‍ മുട്ടുകുത്തിച്ചത്.
ഷന്താളിന്റെ അശ്വിന്‍ ബിനു ചാംപ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായും തേവരയുടെ ഷാരണ്‍ ഫ്രൈസ്ലിന്‍ ഭാവിയുടെ വാഗ്ദാനമായും തിരഞ്ഞെടുക്കപ്പെട്ടു.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 22 സ്‌കൂളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പില്‍ ആണ്‍-പെണ്‍ വിഭാഗങ്ങിളിലായി ദേശീയ-അന്തര്‍ദേശീയ താരങ്ങളുള്‍പ്പടെ 300ഓളം കളിക്കാരാണു പങ്കെടുത്തത്.
സമാപന ചടങ്ങില്‍ കലക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജെ സണ്ണി, കേരളാ സഹോദയ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായ കെ എ ഫ്രാന്‍സിസ്, മുട്ടം സിബിഗിരി പള്ളി വികാരി ഫാ. കൂര്യന്‍ കോട്ടയില്‍, ഷന്താള്‍ ജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ, ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ അസോസിയേറ്റ് സെക്രട്ടറി സി എന്‍ ബാലകൃഷ്ണന്‍, ബാസ്‌കറ്റ്‌ബോള്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് ജെന്‍സ് വി വര്‍ഗീസ്, മുട്ടം ഷന്താളിന്റെ പരിശീലകന്‍ ഡോ. പ്രിന്‍സ് കെ മറ്റം എന്നിവര്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day