|    Dec 9 Fri, 2016 1:11 pm
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

Published : 16th November 2016 | Posted By: SMR

ഹൊബര്‍ട്ട്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 80 റണ്‍സിനുമാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക ഓസീസിനെ നാണം കെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സിന് ആതിഥേയരെ ദക്ഷിണാഫ്രിക്ക കൂടാരം കയറ്റി. കെയ്ല്‍ അബോട്ട് ആറ് വിക്കറ്റും റബദ നാലുവിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ജയത്തോടെ മൂന്ന് ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് സ്വന്തമാക്കി.
യുവതാരം സ്റ്റീവന്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പഴയ പ്രതാപത്തിന് ചീത്തപ്പേരു കേള്‍പ്പിക്കുന്ന പ്രകടനമാണ് ഓസീസ് രണ്ടാം ടെസ്റ്റില്‍ കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിരക്ക് തൊട്ടതെല്ലാം പിഴച്ചു. ഓസീസ് ടീമിലെ ഒമ്പത് താരങ്ങള്‍ രണ്ടക്കം കാണാനാകാതെ മടങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ 85 റണ്‍സിന് കങ്കാരുക്കള്‍ കൂടാരം കയറി. 10 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റു വീഴ്ത്തിയ വെര്‍നോണ്‍ ഫിലാണ്ടറാണ് ഓസീസ് മോഹങ്ങളെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറിയോടെ ക്വിന്റന്‍ ഡി കോക്കും(104) അര്‍ധസെഞ്ച്വറിയോടെ ടിമ്പ ബൗമയും(74) മുന്നില്‍ നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 326 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തി. ജോഷ് ഹെയ്‌സല്‍വുഡ് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി ഓസീസ് നിരയില്‍ തിളങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day