|    Dec 8 Thu, 2016 1:44 am
FLASH NEWS

ദക്ഷിണകൊറിയ: പാര്‍ക്കിനെ ചോദ്യംചെയ്യും

Published : 14th November 2016 | Posted By: SMR

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വിന്‍ ഹേയെ ചോദ്യംചെയ്യുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അഴിമതിയാരോപണം നേരിടുന്ന പാര്‍ക്കിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷത്തോളം പേര്‍ സോളില്‍ റാലി നടത്തിയതിനു പിന്നാലെയാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടപടിയുണ്ടാവുമെന്നാണു സൂചനയെന്ന് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സാംസങ്, ഹ്യുണ്ടായ്, കൊറിയന്‍ എയര്‍ എന്നീ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടര്‍ നേരത്തെ ചോദ്യംചെയ്തിരുന്നു. സുഹൃത്ത് ചോയ് സൂണ്‍ സില്ലിന് അനധികൃതമായി സഹായം ചെയ്തു കൊടുത്തെന്നാണു പാര്‍ക്കിനെതിരെയുള്ള ആരോപണം. ചോയ്‌യുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് ദശലക്ഷക്കണക്കിനു രൂപ സംഭാവന ചെയ്യാന്‍ കമ്പനികള്‍ക്കുമേല്‍ പാര്‍ക്ക് സമ്മര്‍ദം ചെലുത്തിയെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day