|    Dec 8 Thu, 2016 11:29 am

ദക്ഷിണകൊറിയ: അഴിമതിയില്‍ പാര്‍ക്കിനു പങ്കെന്ന് പ്രോസിക്യൂട്ടര്‍മാര്‍

Published : 21st November 2016 | Posted By: SMR

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വിന്‍ ഹേയ്ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍. അഴിമതിക്കേസില്‍ ഉറ്റ സുഹൃത്തായ ചോയ് സൂണ്‍ സില്ലിനെയും രണ്ട് സഹായികളെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് അഴിമതി ആസൂത്രണം ചെയ്തതില്‍ പാര്‍ക്കിനും പങ്കുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ലീ യൂങ് റിയോള്‍ വ്യക്തമാക്കിയത്.
എന്നാല്‍, പ്രോസിക്യൂട്ടര്‍ കെട്ടുകഥയുണ്ടാക്കുകയാണെന്ന് പാര്‍ക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. പാര്‍ക്കിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
അതേസമയം, പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതില്‍ നിന്നും പ്രസിഡന്റിന് രക്ഷ നേടാമെങ്കിലും പാര്‍ക്കിന്റെ രാജിയാവശ്യപ്പെട്ട് വ്യാപക റാലികളാണ് രാജ്യത്ത് അരങ്ങേറുന്നത്. അന്വേഷണത്തോട് സഹകരിക്കാമെന്ന് പാര്‍ക്ക് നേരത്തേ അറിയിച്ചിരുന്നു.
എന്നാല്‍, പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പാര്‍ക്ക് വിധേയയാവില്ലെന്നും അന്വേഷണം നടത്തുന്ന സ്വതന്ത്ര ഏജന്‍സിയോടു മാത്രമേ സഹകരിക്കൂ എന്നും പാര്‍ക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആരോപണം വിലകുറഞ്ഞ രാഷ്ട്രീയ ആക്രമണമാണെന്ന് പാര്‍ക്കിന്റെ വക്താവ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day