|    Dec 11 Sun, 2016 3:23 pm
FLASH NEWS

ത്രിവേണി ഉല്‍പന്നങ്ങളും ഓണ്‍ലൈനില്‍

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: ത്രിവേണി ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് സഹകരണ മന്ത്രി എ സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു. സഹകരണ സ്ഥാപനങ്ങള്‍  ഉല്‍പാദിപ്പിക്കുന്ന വെളിച്ചണ്ണ, അരി, കുട, ചെരിപ്പ് മുതലായ ഇനങ്ങള്‍ക്ക് വിപണി ഉണ്ടാക്കുന്നതിനായാണ് ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടല്‍ തുടങ്ങുന്നത്. പ്രവര്‍ത്തന മൂലധനച്ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ചെറുകിട ഉല്‍പാദകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും അതുവഴി അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ബ്രാന്‍ഡ്‌നെയിം ഉണ്ടാക്കുവാനും സാധിക്കും. 2017 മാര്‍ച്ച് 31ഓടെ എല്ലാ പ്രാഥമിക കാര്‍ഷിക, വായ്പാ സഹകരണ സംഘങ്ങളിലും കോര്‍ ബാങ്കിങ്ങ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 511 സംഘങ്ങളില്‍ കോര്‍ ബാങ്കിങ്ങ് ഉണ്ട്. കര്‍ഷക സേവനകേന്ദ്ര പദ്ധതി വിപുലപ്പെടുത്തും. വിവിധ കര്‍ഷക സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് ടയര്‍ വാങ്ങുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,57,893 രൂപ ചിലവഴിച്ചതായും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക