|    Dec 11 Sun, 2016 3:26 pm
FLASH NEWS

തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Published : 2nd November 2016 | Posted By: SMR

മാനന്തവാടി: വാഹന പരിശോധനയ്ക്കിടെ 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയ്ക്കിടെയാണ് മൈസൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് 59,76,500 രൂപ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂര്‍ ആശുപത്രി റോഡ് സ്വദേശികളായ വിക്രം സിങ് (31), രഞ്ജിത്ത് സിങ് (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നെല്ലാങ്കണ്ടിയിലേക്കാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. രണ്ടുപേരുടെയും അരയ്ക്കു ചുറ്റും കെട്ടിവച്ച നിലയിലായിരുന്നു പണം. പണവും പ്രതികളെയും തിരുനെല്ലി പോലിസിന് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക