|    Dec 3 Sat, 2016 7:11 pm
FLASH NEWS

തോന്നയ്ക്കല്‍ എജെ കോളജില്‍ കാംപസ് ഫ്രണ്ടിന് അട്ടിമറി വിജയം

Published : 2nd November 2016 | Posted By: SMR

മംഗലപുരം: കേരള യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മംഗലപുരം തോന്നയ്ക്കല്‍ എജെ കോളജില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി മല്‍സരിച്ച മുഹമ്മദ് റിയാസാണു വിജയം കരസ്ഥമാക്കിയത്. എസ്എഫ്‌ഐ-എവൈഎസ്എഫ് സഖ്യത്തെ മറികടന്നാണു കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് വിജയം നേടിയത്. കോളജ് കാംപസിനുള്ളില്‍ കുപ്രചാരണങ്ങള്‍ കൊണ്ട് കാംപസ് ഫ്രണ്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരു മറുപടിയാണു മുഹമ്മദ് റിയാസിന്റെ വിജയം. കഴിഞ്ഞകാലയളവുകളില്‍ കോളജ് കാംപസില്‍ നിലനില്‍ക്കുന്ന അക്രമ, കപട രാഷ്ട്രീയത്തിനു സാക്ഷികളായ വിദ്യാര്‍ഥികളുടെ പ്രതിഷേധമാണു കാംപസ് ഫ്രണ്ട സ്ഥാനാര്‍ഥി മുഹമ്മദ് റിയാസിന്റെ വിജയമെന്ന് എ ജെ കോളജ് യൂനിറ്റ് പ്രസിഡന്റ് അല്‍ത്താഫ് ഫസിലുദ്ദീന്‍ പറഞ്ഞു. എസ്എഫ്‌ഐ-എവൈഎസ്എഫ് സഖ്യത്തെ കാഴ്ച്ചക്കാരാക്കിയാണു കെഎസ്‌യു-കാംപസ് ഫ്രണ്ട് സംഖ്യം യൂനിയന്‍ നേടിയത്. കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് നല്‍കി വിജയിപ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day