|    Dec 3 Sat, 2016 11:13 pm
FLASH NEWS

തോട്ടപ്പള്ളി ഹാര്‍ബറിലെ കരിമണല്‍ ഖനനം: വ്യാപക പ്രതിഷേധം

Published : 16th November 2016 | Posted By: SMR

ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന കരിമണല്‍ ഖനനം ചെയ്യാനുള്ള നടപടിക്കെതിരേ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും ഖനനത്തിനെതിരെ രംഗത്തെത്തി.ഖനന നടപടികള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് എസ് ഡിപിഐ ആവശ്യപ്പെട്ടു.കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി നടത്തുന്ന ഖനനം സര്‍ക്കാരും കോര്‍പറേറ്റുകളും തമ്മില്‍ ഒത്തുകളിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍  ജനപ്രതിനിധികളും ഭരണകൂടവും കാണിക്കുന്ന നാടകം ജനം തിരിച്ചറിയണമെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം പറഞ്ഞു.കടല്‍ ക്ഷോഭം മൂലം ജനങ്ങളള്‍ ബുദ്ധിമുട്ടുമ്പോള്‍ അതൊന്നും വകവയ്ക്കാതെ കോര്‍പറേറ്റുകളെ സഹായിക്കാന്‍ എല്‍ ഡിഎഫും യുഡിഎഫും മല്‍സരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഹാര്‍ബറില്‍ അടിഞ്ഞുകൂടുന്ന കരിമണല്‍ സ്ഥിരമായി  ഖനനം ചെയ്യുവാനുള്ള നടപടി ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു.ആലപ്പുഴ കടല്‍തീരത്ത് പുറക്കാട് മുതല്‍ ആറാട്ടുപുഴ വരെയുള്ള പ്രദേശം കരിമണല്‍ ഖനനത്തിനായി പൊതുമേഖല സ്ഥാപനങ്ങളുടെ പേരില്‍ ചില സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന ശ്രമം ഒരുകാരണവശാലും നടപ്പിലാക്കുവാന്‍ കഴിയില്ല .കാലാകാലങ്ങളില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഇത്തരം മല്‍സ്യതൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടര്‍ന്ന് കൊണ്ട് മല്‍സ്യതൊഴിലാളികളുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നത് മല്‍സ്യതൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.മല്‍സ്യതൊഴിലാളികള്‍ക്ക് ഹാനീകരമാവുന്ന കരിമണല്‍ ഖനനം ഒരു മേഖലയിലും ആലപ്പുഴ ജില്ലയില്‍ പാടില്ല എന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ കടല്‍തീരത്ത് കോസ്റ്റല്‍ കോറിഡോര്‍ എന്ന പേരില്‍ പുതിയ റോഡ് നിര്‍മാണത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംബന്ധിച്ച് മല്‍സ്യതൊഴിലാളി മേഖലയില്‍ ഏറെ ഭയാശങ്കകളും, ഉത്കണ്ഠയും ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പുറത്ത് വിടുവാനും, പരസ്യപ്പെടുത്തുവാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day