|    Dec 2 Fri, 2016 11:27 pm
FLASH NEWS

തോട്ടപ്പള്ളി ഹാര്‍ബറിലെ മണല്‍ ഖനനം; മന്ത്രിസുധാകരന്‍ നിലപാട് വ്യക്തമാക്കണം- ഷുക്കൂര്‍

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: തോട്ടപ്പള്ളിയിലെ പ്രദേശവാസികളുടെ പൊതുവികാരം മാനിക്കാതെ കോടതി വിധിയുടെ മറവില്‍ ഹാര്‍ബറില്‍ നിന്നും യഥേഷ്ടം മണല്‍ ഖനനം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മന്ത്രി ജി സുധാകരന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.മണലെടുപ്പുമായി ബന്ധപ്പെട്ട് തീരദേശത്ത് അധിവസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്നുതന്നെ പരിഹാരം കാണാതെ കോടതി വിധിയുടെ മറവില്‍ ഏകപക്ഷീയമായി മണല്‍ ഖനനം ചെയ്യാന്‍ ഫിഷറീസ് മന്ത്രി നടത്തുന്ന ശ്രമം ദുരൂഹത ഉളവാക്കുന്നതാണ്. ഓരോ വിഷയത്തിലും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണത്തിലേറുമ്പോള്‍ മറ്റൊരു നയവും നടപ്പിലാക്കുന്ന സിപിഎമ്മിന്റെ പല നടപടികളും അഞ്ചു മാസങ്ങള്‍ പിന്നിട്ട ഭരണത്തില്‍ തന്നെ ദര്‍ശിക്കാന്‍ കഴിഞ്ഞൂ എന്നും ഷുക്കൂര്‍ പറഞ്ഞു.തോട്ടപ്പള്ളി ഹാര്‍ബര്‍ നവീകരണത്തെക്കുറിച്ച് ഉരിയാടാതേയും പ്രദേശത്ത് പ്രഖ്യാപിച്ച വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മണല്‍ ഖനനം മുഖ്യ അജണ്ടയായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് പിന്നില്‍ വന്‍സാമ്പത്തിക അഴിമതിയുണ്ടെന്ന് ഷുക്കൂര്‍ ആരോപിച്ചു. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് അവര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കാതെ കോടതി വിധിയുടെ മറവില്‍ മണല്‍ ഖനനവുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ക്കുമെന്നും ഷുക്കൂര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day