|    Dec 3 Sat, 2016 3:48 am
FLASH NEWS

തോട്ടം മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു

Published : 28th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: മഴ ലഭിക്കാത്തതിനാല്‍ തോട്ടം മേഖലകളിലും പരിസരത്തുള്ള പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം.കരടിക്കുഴി,പട്ടുമല,റാണി കോവില്‍,57ാം മൈല്‍,എല്‍എംഎസ്,കൊടുവ,ഗ്ലെന്‍ മേരി തുടങ്ങിയ മേഖലകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും വെള്ളം വിലക്കുവാങ്ങണ്ട അവസ്ഥയാണ്.കൃഷി ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക അവശ്യങ്ങള്‍ക്കും വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. പിക്കപ്പ് വാനുകളില്‍ ലഭ്യമാകുന്ന ജലത്തിന് 1500 മുതല്‍ 2000രൂപ വരെ നല്‍കിയാണ് ആളുകള്‍ വാങ്ങുന്നത്.പലയിടങ്ങളിയും റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ വാഹനങ്ങളില്‍  കുടിവെള്ളം എത്തിക്കുവാനും കഴിയാത്ത അവസ്ഥയാണ്.തോട്ടം മേഖലയിലെ ചെറുകിട കര്‍ഷകരെയും ജലക്ഷാമം രൂക്ഷമായി ബാധിച്ചു.പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചിട്ട് മാസങ്ങളായി.ഏലം,കുരുമുളക്,കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മഴയുടെ അളവില്‍ വന്ന കുറവ് വന്‍ തിരിച്ചടിയാണ്.ജലക്ഷാമം മുതലെടുത്ത് കുടിവെള്ളം വീടുകളില്‍ എത്തിച്ചു നല്‍കുന്ന ലോബികളും രംഗത്ത് ഉണ്ട്. കുടിവെള്ളം എന്ന പേരില്‍ മലിനമായ ജലം വരെയാണ് എത്തിച്ചു നല്‍കുന്നത്. നടപടികയെടുക്കേണ്ട അധികൃതര്‍ മൗനത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day