|    Dec 10 Sat, 2016 10:29 am

തൊഴില്‍തേടിയെത്തി വഞ്ചിതരായ അന്യസംസ്ഥാനക്കാര്‍ക്ക് വിശ്വാസികള്‍ തുണയായി

Published : 29th November 2016 | Posted By: SMR

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: മൈലുകള്‍ക്കപ്പുറമുള്ള അന്യനാട്ടില്‍നിന്നും കുടുംബം പോറ്റാന്‍ തൊഴില്‍തേടി കേരളത്തിലെത്തി വഞ്ചിതരായ നാല് അന്യസംസ്ഥാനക്കാര്‍ക്ക് വിശ്വാസികള്‍ തുണയായി. ജാര്‍ഖണ്ഡ് ബറാറി ഗ്രാമത്തിലെ ഇലക്ട്രിക്, ഡ്രൈവിങ് തൊഴിലാളികളായ മുഹമ്മദ് ഷംസു ആലം (38), മുഹമ്മദ് മിഖായേല്‍ (36), കമറുദ്ദീന്‍ ഷൈക്ക് (42), മുഹമ്മദ് നിയാസ് (50) എന്നിവരാണ് ഏറെ ദിവസങ്ങളായി കേരളത്തില്‍ അകപ്പെട്ടത്. ബറാറി ഗ്രാമത്തിലെ ഇലട്രിക് തൊഴിലാളികളായ മുഹമ്മദ് ഷംസു ആലം, മിഖായേല്‍ എന്നിവര്‍ക്കും, ഡ്രൈവറായ കമറുദ്ദീന്‍ ഷൈക്കിനും, സെയില്‍സ്മാനായ നിയാസിനും കേരളത്തില്‍ കൊച്ചിന്‍ റിഫൈനറിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഏര്‍പെടുത്തി തരാമെന്നറിയിച്ചാണ് ജെമീല്‍ എന്ന ഏജന്റ് വഴി ഇവര്‍ നാലുപേരും കേരളത്തിലെത്തുന്നത്. ഒരു മാസത്തിലേറെയായി കേരളത്തിലെത്തിയിട്ടും ജോലി ശരിയാവുകയോ ഏജന്റിനെ കണ്ടെത്താനോ കഴിഞ്ഞില്ല. ആരോ പറഞ്ഞാണ് 4 പേരും ആലുവ ടൗണ്‍ ജുമാമസ്ജിദിലെത്തിയത്. ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ ഖത്തീബ് ഫരീരുദ്ദീന്‍ മൗലവി, ജുമുഅ ഖുത്തുബയില്‍ ഇവരെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ അകമഴിഞ്ഞ് സഹായിച്ചതിനെതുടര്‍ന്നാണ് ഇവര്‍ക്ക് യാത്ര തിരിക്കാനായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day