|    Dec 11 Sun, 2016 9:39 am

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം രാജ്യത്തിന് മാതൃക: കാനം രാജേന്ദ്രന്‍

Published : 22nd October 2016 | Posted By: SMR

തൃശൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത നൂറ് തൊഴില്‍ ദിനംകൂടി കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം ജലരേഖയായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും ഇഎസ്‌ഐയും ഉള്‍പ്പടെ ആനൂകൂല്യങ്ങള്‍ നടപ്പാക്കി കേരളം രാജ്യത്തിന് മാതൃകയാകണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍എഐടിയുസി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, പ്രഫ.മീനാക്ഷി തമ്പാന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, ലളിത ചന്ദ്രശേഖരന്‍, പി വി മോഹനന്‍, പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി ചെങ്ങറ സുരേന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കെ അനിമോനെയും (കൊല്ലം) തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ലളിതാ ചന്ദ്രശേഖര്‍ തൃശൂര്‍, പി ബീന തിരുവനന്തപുരം, അഡ്വ.എസ് വേണുഗോപാല്‍ കൊല്ലം, അഡ്വ.എ അജികുമാര്‍ ആലപ്പുഴ, പി എ അബ്ദുല്‍ കരിം കോട്ടയം, സീനാ ബോസ് എറണാകുളം (വൈസ് പ്രസിഡന്റുമാര്‍). ലീനമ്മ ഉദയ കുമാര്‍കോട്ടയം, പി ലക്ഷ്മിപാലക്കാട്, കെ എസ് മധുസൂദനന്‍ നായര്‍തിരുവനന്തപുരം, എം എസ് ജോര്‍ജ്ജ്എറണാകുളം, വിജയാ വില്‍സന്‍പത്തനംതിട്ട (സെക്രട്ടറിമാര്‍), എസ് ലൈല കൊല്ലം (ഖജാന്‍ജി).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക