|    Dec 10 Sat, 2016 10:01 pm

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും: കെ ടി ജലീല്‍

Published : 12th November 2016 | Posted By: SMR

ബാലരാമപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് വികസനത്തിന്റെ പുതുചരിത്രമെഴുതുമെന്ന് മന്ത്രി കെ ടി ജലീല്‍. മണ്ണ് ചെത്തിമാറ്റലും പുല്ലുമാന്തലിനുമപ്പുറം നാടിന്റെ സമഗ്രവികസനത്തിന് നാന്ദികുറിക്കുന്ന പദ്ധതികളാവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ തലയല്‍ തോടിന്റെ സമഗ്ര പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം തേമ്പാമുട്ടത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുഡിഎഫ് സര്‍ക്കാരിന്റെ 10500 കോടി രൂപ വിനിയോഗിച്ചെങ്കിലും സ്ഥായിയായ ഒരു വികസനവും നടന്നില്ല. തൊഴിലാളികളുടെ സേവനം നാടിന്റെ വികസനത്തിനുതകണം. 27 ബ്ലോക്കുകളില്‍ സ്ഥായിയായ വികസനത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കാവുകളും തോടുകളും കുളങ്ങളും സംരക്ഷിച്ച് പരിസ്ഥിതി മുന്നേറ്റ പ്രവര്‍ത്തനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എം വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനായി. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ കാര്‍ഷിക സമൃദ്ധിയുടെ അടയാളപ്പെടുത്തലായിരുന്ന നാശോന്മുഖമായ തലയല്‍തോടാണ് ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ മധുപാല്‍ മുഖ്യാതിഥിയായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനിത, ഗ്രാമ വികസന വകുപ്പ് അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി എസ് സന്തോഷ്‌കുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് വീരേന്ദ്രകുമാര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷാമില ബീവി, സ്റ്റാന്റിങ് ചെയര്‍മാന്മാരായ കെ ഹരിഹരന്‍, ആര്‍ കെ ബിന്ദു, എല്‍ ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധുകുമാരി അശോകന്‍, ശകുന്തളകുമാരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി പ്രേമാനന്ദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് വസന്തകുമാരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക