|    Dec 2 Fri, 2016 11:27 pm
FLASH NEWS

തൊഴിലുറപ്പ് കൂട്ടായ്മയില്‍ കോഡൂരില്‍ജൈവ പച്ചക്കറി വിളവെടുപ്പ്

Published : 29th November 2016 | Posted By: SMR

കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡ് പുളിയാട്ടുകുളത്തെ ജൈവപച്ചക്കറി വിളവെടുത്തു. ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളി കൂട്ടായ്മയാണ് ജൈവപച്ചക്കറി കൃഷി ചെയ്തത്. ഒരേക്കറയോളം സ്ഥലത്ത് പയറ്, വെണ്ട, ചീര, കുമ്പളം, മുളക്, വഴുതന തുടങ്ങിയവയാണ് കൃഷി. തൊഴിലുറപ്പ് പദ്ധതി വാര്‍ഡുതല ലീഡര്‍മാരായ സഫീയ പൂക്കാടന്‍, പാത്തുട്ടി പുവ്വക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയാരംഭിച്ചത്. വിളവെടുപ്പിന്റെയും വിപണനത്തിന്റെയും ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പുവ്വക്കാട് അഹമ്മദ്കുട്ടി, സജീന മേനമണ്ണില്‍, കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍, ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറി എം ജി സീതാലക്ഷ്മി, ഗ്രാമസേവകന്‍ വിമല്‍കുമാര്‍, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചീനിയര്‍മാരായ സബ്‌ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day