|    Dec 5 Mon, 2016 7:54 am

തൊഴിലാളിയുടെ മരണം തൊഴിലുടമ പിടിയില്‍

Published : 30th October 2016 | Posted By: mi.ptk

ഷാര്‍ജ:  അനധിക തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് അറബ് വംശജനായ കരാറുകാരന്‍ പിടിയില്‍. മരണപ്പെട്ട തൊഴിലാളിയുടെ പോലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു. തൊഴിലുടമയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് തൊഴിലാളി മരിച്ചത്. കരാറുകാരന്‍ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുമാണ് പിടിയിലായത്. ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ ഒരു മൃതദേഹം കണ്ടെത്തിയ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. പിടികിട്ടാപ്പുള്ളിയായിരുന്ന തൊഴിലാളിയെ ദിവസക്കൂലിക്കായിരുന്നു ജോലിക്കായി നിയോഗിച്ചിരുന്നത്. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം ഒളിപ്പിച്ചതും കരാറുകാരനായിരുന്നു. അനധികൃത തൊഴിലാളികളെ നിയമ വിരുദ്ധമായി ഇപ്പോഴും ചിലര്‍ ജോലിക്കായി നിയോഗിക്കുന്നുണ്ടെന്ന് ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാണന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day