|    Dec 7 Wed, 2016 9:46 pm
FLASH NEWS

തൊഴിലാളികള്‍ അറസ്റ്റില്‍

Published : 4th November 2016 | Posted By: SMR

പന്തളം: മുത്തുറ്റ് ഫിനാന്‍സ് ജീവനക്കാര്‍ തൊഴിലാളി സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് ബാങ്ക് അധികാരികള്‍ അന്യായമായ സ്ഥലംമാറ്റത്തിനു വിധേയമാക്കിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരും സംഘടനാ നേതൃത്വം ചേര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ മുമ്പില്‍ ഉപരോധം നടത്തി. കേരള ഹൈക്കോടതിയില്‍ നിന്നു മുത്തൂറ്റ് ഫിനാന്‍സ് ഇതിനെതിരേ ഉത്തരവു നേടിയിരുന്നു.ഉത്തരവു ലംഘിച്ച് ഉപരോധം നടത്തിയവരെ പോലിസ് അറസ്റ്റ് ചെയ്ത് കോടതി അലക്ഷ്യ കുറ്റത്തിനു കേസെടുക്കുകയും ചെയ്തു. മംഗള സിങ്, ,റെനീഫ്,ജിബിന്‍ ജോണ്‍, ന്നിവരെ ഇലവുംതിട്ടയില്‍ നിന്നും പോള്‍ രാജന്‍,റോയി തോമസ്,അഖില്‍, അനൂപ് എന്നിവരെ ഉളനാട്ടില്‍ നിന്നും രാജേശ്വരന്‍,രാജന്‍,റഹ്മത്തുല്ലാ ,നവാസ്,ഷാനവാസ്,ജയപ്രസാദ്,സന്ദീപ് എന്നിവരെ പന്തളത്തു നിന്നുമാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day