|    Dec 3 Sat, 2016 10:07 am
FLASH NEWS

തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ; ചെയര്‍പേഴ്‌സനെതിരേആക്ഷേപവുമായി വൈസ് ചെയര്‍മാന്‍

Published : 30th November 2016 | Posted By: SMR

തൊടുപുഴ: വൈസ്‌ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാരെ പൊതുജന മധ്യത്തില്‍ ചെയര്‍പേഴ്‌സണ്‍ അപമാനിച്ചെന്ന പരാതി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തെ ബഹളത്തിലാക്കി. സംഭവം നടന്നതു തന്നെയെന്ന് വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ തുറന്നടിച്ചു.വിഷയം പാര്‍ട്ടിയില്‍ അറിയിച്ചിച്ചുണ്ടെന്നും അദേഹം കൗണ്‍സിലില്‍ പറഞ്ഞു.  ബിജെപി കൗണ്‍സിലര്‍മാരാണ് യോഗം തുടങ്ങിയപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്.പൊതുജന മധ്യത്തില്‍ വൈസ് ചെയര്‍മാനേയും തന്നെയും മറ്റു ധനകാര്യ കമ്മിറ്റി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ചെയര്‍പേഴ്‌സണ്‍ അപമാനിച്ചതായി ബിജെപി കൗണ്‍സിലര്‍ രേണുകാ രാജശേഖരന്‍ ആരോപിച്ചു.ചെയര്‍പേഴ്‌സണ്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് രേണുകാ രാജശേഖരന്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ രേണുകയെ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.ചെയറിനെ ബഹുമാനിക്കാത്ത രീതിയില്‍ കൗണ്‍സിലര്‍ സംസാരിച്ചു. അതിനാലാണ് താന്‍ സൂപ്പര്‍ ചെയര്‍പേഴ്‌സണ്‍ ചമയേണ്ടെന്ന് പറഞ്ഞത്.സര്‍ക്കുലര്‍ വന്നത് ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചിരുന്നില്ല. തര്‍ക്കമുണ്ടായെന്നുള്ളത് ശരിയാണ്. എന്നാല്‍ 650 ചതുരശ്ര അടിയിലും താഴെ വീടുള്ളവരില്‍ നിന്ന് നികുതി പിരിച്ചതുള്‍പ്പടെ അറിഞ്ഞിട്ടാണെന്ന് ഇടപെട്ടതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.വിവാദം സര്‍ക്കാരിന്റെ മികച്ച തീരുമാനത്തെ അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍ ഹരി ആരോപിച്ചു. ചെയര്‍പേഴ്‌സണ്‍ വൈസ്‌ചെയര്‍മാനേയും മറ്റുള്ള അംഗങ്ങളേയും അധിക്ഷേപിച്ചെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ പെന്‍ഷന്‍ നല്‍കണമെങ്കില്‍ നികുതി അടയ്ക്കണമെന്ന് പറയുന്നത് ശരിയല്ല.പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കടന്നു കൂടിയോ എന്നറിയാനായിരുന്നു ഇത്. കെട്ടിട നികുതിയുമായി കൂട്ടിച്ചേര്‍ത്ത് ആളുകളെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ് ചെയ്തത്.അതിനാല്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാരോടല്ല കൗണ്‍സില്‍ പൊതുജനങ്ങളോടാണ് മാപ്പു പറയേണ്ടത്. 650 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍ക്ക് നികുതി വേണ്ടെന്ന് ഓര്‍ഡറുള്ളപ്പോള്‍ അത് വാങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം കെ ഷാഹുല്‍ ഹമീദ് പറഞ്ഞു. വൈസ് ചെയര്‍മാനാണ് ഉത്തരവാദിയെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.ധനകാര്യ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ പുതുമുഖങ്ങളാണ്. നിയമ പ്രകാരമല്ല അടിയന്തിര യോഗം ചേര്‍ന്നതെങ്കില്‍ വിളിച്ചു ചേര്‍ത്തവരോടാണ് ചോദിക്കേണ്ടതെന്ന് ബാബു പരമേശ്വരന്‍ പറഞ്ഞു.കേരളകോണ്‍ഗ്രസ് അംഗം ജെസി ആന്റണി ഇതിനു മറുപടിയുമായി എത്തി. എല്ലാ കമ്മിറ്റി അംഗങ്ങളെ അറിയുകയും സമ്മതം അറിയിക്കുകയും ചെയ്താല്‍ അടിയന്തര യോഗം ചേരാമെന്ന് ജെസി ആന്റണി വ്യക്തമാക്കി. അവസാനമാണ് വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ വിശദീകരണവുമായി എഴുന്നേറ്റത്. ആരും പെന്‍ഷന്റെ പേരില്‍ കരം അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. പിഴപ്പലിശ ഒഴിവാക്കിയുള്ള കരം അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. അത് തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തത്. ചെയര്‍പേഴ്‌സണ്‍ തന്നോടും മറ്റ് കൗണ്‍സിലര്‍മാരോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറി. കുറച്ചു ദിവസം മുമ്പ് ശുചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലും ചെയര്‍പേഴ്‌സണ്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും വൈസ് ചെയര്‍മാന്‍ ആരോപിച്ചു. തുടര്‍ന്ന് ഇതേ വിഷയം ചര്‍ച്ച ചെയ്യാതെ നേരിട്ട് അജണ്ടയിലേക്ക് കടക്കുകയായിരുന്നു.പാര്‍ക്കിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജെസി ആന്റണി ആരോപണങ്ങള്‍ ഉന്നയിച്ചു. പാ ര്‍ക്കില്‍ എട്ട് ലക്ഷം രൂപ  മുടക്കി ല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ഇതുവരെ പദ്ധതിയില്‍പ്പെടുത്തിയിട്ടില്ലെന്ന് ജെസി ആന്റണി പറഞ്ഞു. എന്നാല്‍ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നിര്‍മാണം നടത്തിയതെന്ന് എ.ഇയും മറുപടി പറഞ്ഞു. നഗരസഭയില്‍ ഹരിതകേരളം പദ്ധതി അഞ്ച് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ കൗണ്‍സി ല്‍ യോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day