|    Dec 4 Sun, 2016 1:09 am
FLASH NEWS

തൊടുപുഴയില്‍ 10 കള്ളുഷാപ്പുകള്‍ എക്‌സൈസ് പൂട്ടിച്ചു

Published : 4th November 2016 | Posted By: SMR

തൊടുപുഴ: കള്ളിനു വീര്യവും കൊഴുപ്പും കൂട്ടുന്നതിനു വസ്ത്രങ്ങള്‍ക്കു മുക്കുന്ന പശ ചേര്‍ത്ത് കള്ള് വില്‍പ്പന നടത്തിയ തൊടുപുഴ റേഞ്ചിലെ 10 കള്ളുഷാപ്പുകള്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചു. മായം ചേര്‍ത്ത് കള്ള് വിറ്റതിന് കരാറുകാരുടെ പേരില്‍ കേസെടുത്തതായി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ അറിയിച്ചു.കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് സംഘം എടുത്ത സാംപിള്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ്  തുണിക്ക് വടിവ് നല്‍കുന്നതിന് ഉപയോഗിക്കുന്ന പ്രമുഖ കമ്പനിയുടെ പശ കള്ളില്‍ ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ തൊടുപുഴ ഒന്നാം ഗ്രൂപ്പിലെ അഞ്ചു ഷാപ്പുകളും ഏഴാം ഗ്രൂപ്പിലെ അഞ്ചു ഷാപ്പുകളും എക്‌സൈസ് അധികൃതര്‍ പൂട്ടിച്ചു. തൊടുപുഴ റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ ഉരിയരികുന്ന് ഷാപ്പില്‍ നിന്നും ഏഴാം ഗ്രൂപ്പിലെ കാളിയാര്‍ ഷാപ്പില്‍ നിന്ന് കഴിഞ്ഞ സപ്തംബര്‍ 12നാണ് സാംപിള്‍ ശേഖരിച്ചത്. ഇത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് കള്ളില്‍ പശ ചേര്‍ത്ത് വീര്യം കൂട്ടി വില്‍പ്പന നടത്തിയതായി കണ്ടെത്തിയത്. ഇതിന്റെ പരിശോധന ഫലം വന്നതിനെ തുടര്‍ന്നാണ് ഇന്നലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി കാളിയാര്‍, തൊടുപുഴ ഗ്രൂപ്പുകളിലെ ഷാപ്പുകള്‍ അടപ്പിച്ചത്. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മായം ചേര്‍ത്ത് കള്ള് വില്‍പ്പന നടത്തിയതിന് ഒന്നാം ഗ്രൂപ്പിന്റെ കരാറുകാരനായ ബെന്നി ജോസഫിന്റെ പേരിലും ഏഴാം ഗ്രൂപ്പിന്റെ കരാറുകാരനായ വി ആര്‍ പ്രസാദിന്റെ പേരിലും കേസ് എടുത്തു. ഏതാനും മാസം മുമ്പ് അളവില്‍ കൂടുതല്‍ കള്ള് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊടുപുഴയിലെ അഞ്ച് ഷാപ്പുകള്‍ എക്‌സൈസ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day