|    Dec 11 Sun, 2016 7:19 pm
FLASH NEWS

തൊടുപുഴയില്‍ ദിനംപ്രതി എത്തുന്നത് അഞ്ചു ലക്ഷം പേര്‍; ലഭിക്കുന്നത് 70 പരാതികള്‍

Published : 12th November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ ഒരു ദിവസം വിവിധ അവശ്യങ്ങള്‍ക്കായെത്തുന്നത് അഞ്ചു ലക്ഷം പേരെന്ന് പോലിസ്. മാസത്തില്‍ നിരവധി പ്രശ്‌നങ്ങളിലായി എത്തുന്നത് 2000 പരാതികള്‍. ആവശ്യങ്ങള്‍ക്കെത്തി മടങ്ങന്നുവരെ കുറിച്ച് അന്വേഷിക്കാന്‍ സംവിധാനമില്ലാത്തത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നതെന്നും പോലിസ് പറയുന്നു. ദിനംപ്രതി 60നും 70നും ഇടയിലുള്ള പരാതികളാണ് സ്റ്റേഷനിലെത്തുന്നത്. ഈ പരാതികള്‍ പരിഹരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും തൊടുപുഴ പോലിസ് സേനയ്ക്ക് ആവശ്യത്തിനു പോലിസുകാരില്ലാത്താണ് തൊടുപുഴ പോലിസ് നേരിടുന്ന പ്രധാന പ്രശ്‌നം. കേസുകളുടെയും പരാതികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാവുമ്പോഴും പോലിസുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നഗരത്തില്‍ സമീപകാലത്തായി മോഷണം വ്യാപകമായ ശേഷം കഴിഞ്ഞ 32 ദിവസമായി പട്രോളിങ് ശക്തിപ്പെടുത്തി. 24 മണിക്കുറും തൊടുപുഴ പോലിസ് തുടര്‍ച്ചയായി ജോലി ചെയ്താണ് ഇപ്പോള്‍ മുന്നോട്ടു പോവുന്നത്. സ്റ്റേഷന്‍ ചുമതലയുള്ള പോലിസുകാര്‍ രാത്രി പട്രോളിങ് നടത്തിയ ശേഷം പകല്‍ സ്റ്റേഷന്‍ ജോലിക്കുമെത്തും.ഇതിനു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലിസുകാരെയെത്തിച്ചാണ് രാത്രികാല പരിശോധന നടത്തുന്നത്.അടിയന്തര സാഹചര്യങ്ങളില്‍ തൊടുപുഴ സബ് ഡിവിഷനു കീഴിലുള്ള മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പോലിസുകാരെ രംഗത്തിറക്കിയാണ് ഇപ്പോള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.ട്രാഫിക്,കണ്‍ട്രോള്‍ റൂം,പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായി നൂറില്‍ താഴെ പോലിസുകാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ 150 പോലിസുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ കഴിയുകയുള്ളൂവെന്ന് ചില മുതിര്‍ന്ന പോലിസുകാര്‍ തന്നെ പറയുന്നു. നഗരത്തിലുണ്ടാവുന്ന പല വിഷയങ്ങളിലും പോലിസുകാരുടെ കുറവു മൂലം പോലിസിനു പെട്ടെന്ന് എത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അടിയന്തരമായി സ്‌റ്റേഷനില്‍ കൂടുതല്‍ പോലിസുകരെ നിയോഗിക്കണമെന്ന് പോലിസുകാര്‍ തന്നെ അവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക