|    Dec 4 Sun, 2016 7:25 am
FLASH NEWS

തേവലക്കരയില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം: എട്ട് പേര്‍ക്ക് പരിക്ക്

Published : 6th November 2016 | Posted By: SMR

തേവലക്കര: തേവലക്കര ഐടിഐ തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള കല്ലേറില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. നാല് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും, നാല് ബിജെപി ,എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.കണ്ണിന് പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകനും വിദ്യാര്‍ഥിയുമായ അനന്തുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കല്ലേറില്‍ മുഖത്ത് പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സഫാനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിസാര്‍, നവാസ് എന്നിവര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍ തേടി. പരിക്കേറ്റ ബിജെപ, എബിവിപി പ്രവര്‍ത്തകരായ തേവലക്കര രാജീവ്, വിഷ്ണു, കൈലാസ്, പ്രിജിത്ത് എന്നിവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ നടന്ന ഐടിഐ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്ഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനവുമായി പൈപ്പ് ജങ്ഷനിലെ റോഡിലേക്കിറങ്ങിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും  എബിവിപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളി നടക്കുന്നതിനിടെ ഇരുഭാഗത്തേയും പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.  ഇതിനിടയില്‍ പൈപ്പ് ജങ്ഷന് സമീപത്തെ ചായക്കടക്ക് മുന്നില്‍ കിടന്ന വിറകു കഷണം ഉപയോഗിച്ച് തലങ്ങും വിലങ്ങും പരസ്പരം അടിയായതോടെ സംഘര്‍ഷം അതിര് വിടുകയായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് എട്ടോളം പോലിസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും കല്ലേറ് കാരണം പോലിസിന് ഇടപെടാന്‍ കഴിഞ്ഞില്ല. വിവരം അറിയച്ചതനുസരിച്ച് ചവറ, തെക്കുംഭാഗം സ്‌റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലിസെത്തി ഇരുകൂട്ടരെയും തുരത്തി ഓടിച്ചു. കമ്പും, കല്ലും ഉപയോഗിച്ചുള്ള അക്രമത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.  സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day