|    Dec 8 Thu, 2016 7:51 pm

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 11 പേര്‍ക്കു പരിക്ക്

Published : 6th November 2016 | Posted By: SMR

ചെറുതോണി: തേനീച്ചയുടെ കുത്തേറ്റ പോലിസുകാര്‍ ഉള്‍പ്പെടെ 11പേര്‍ക്ക് പരിക്ക്.ഇന്നലെ രാവിലെ 10നു മുരിക്കാശേരി ടൗണിനു സമീപമാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പിതാവിന് മരുന്നു വാങ്ങി തന്റെ മുച്ചക്ര വാഹനത്തിലെത്തിയ വികലാംഗനായ പാറപ്പുറത്ത് സജീവ് വീടിനോട് ചേര്‍ന്ന് വാഹനം നിര്‍ത്തവേ തേനീച്ചക്കൂട്ടം സജീവിനെ പൊതിയുകയായിരുന്നു.സജീവ് ബഹളം വച്ചതിനെ തുടര്‍ന്ന് പിതാവ് എബ്രഹാമും സഹോദരി ബിജിയും വീട്ടില്‍ നിന്ന് ഓടിയിറങ്ങി രക്ഷിക്കാന്‍ ശ്രമിക്കവേ ഇവര്‍ക്കും കുത്തേറ്റു. ഇവരുടെ നിലവിളികേട്ടു ഓടിയെത്തിയ പ്രദേശവാസികള്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി, സജീവിനെ അടുത്തുള്ള തോട്ടിലെ വെള്ളത്തില്‍ മുക്കി രക്ഷിക്കാന്‍ ശ്രമിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. സംഭവം അറിഞ്ഞു ഓടിയെത്തിയ പോലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പോലിസ് വാഹനത്തില്‍ സജീവിനെയും പിതാവ് എബ്രഹാമിനെയും തേനീച്ചയുടെ ആക്രമണത്തിനിരയായ മറ്റുള്ളവരെയും മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതര പരിക്കേറ്റ സജീവിനെയും പിതാവ് എബ്രഹാമിനെയും വിദഗ്ധ ചികില്‍സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. സജീവിന്റെ സഹോദരി ബിജി, വാഴപ്പറമ്പില്‍ ഹാരിസ്, കൊച്ചുകുടിയില്‍ നൗസര്‍, ഇഞ്ചകുടിയില്‍ അന്‍സാര്‍, വാണിയപ്പിള്ളി രാജേഷ്, ഉക്കിടിവിട്ടില്‍ ശിഹാബ്, മുരിക്കാശേരി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ജോസഫ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സേവ്യര്‍,ചന്ദ്രബോസ് എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. പോലിസ് ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ളവര്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരിക്കാശേരി സബ് ഇന്‍സ്—പെക്ടര്‍ വിഡി ജോസഫ്, എഎസ്‌ഐ ജൂഡി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day