|    Dec 7 Wed, 2016 6:01 pm
FLASH NEWS

തേജസിന് പരസ്യ നിഷേധം: സര്‍ക്കാര്‍ നിലപാട് ശരിയല്ല- സോളിഡാരിറ്റി

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: തേജസ് പത്രത്തിന് പരസ്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയായ നടപടിയല്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പ്രസ്താവിച്ചു. ഇത് ജനാധിപത്യവിരുദ്ധ നീക്കമാണ്. പത്രം വര്‍ഗീയതയെ പോഷിപ്പിക്കുന്നുവെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. അങ്ങിനെയെങ്കില്‍ പത്രത്തിനെതിരേ നിയമനടപടിയെടുക്കാനാണ് സന്നദ്ധമാവേണ്ടത്.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തകര്‍ക്കാന്‍ വിലകുറഞ്ഞ മാര്‍ഗം സ്വീകരിക്കാനാണ് പരസ്യ നിഷേധത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടിക്കെതിരേ സാമൂഹിക ജാഗ്രതകള്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 241 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day