|    Dec 11 Sun, 2016 3:22 pm
FLASH NEWS

തേജസിന് പരസ്യ നിഷേധം; സര്‍ക്കാര്‍ പുനപ്പരിശോധിക്കണം: കെ മുരളീധരന്‍ എംഎല്‍എ

Published : 15th November 2016 | Posted By: SMR

ദമ്മാം: തേജസിനെതിരേ ആരോപണം മാത്രമാണുള്ളതെന്നും അതിന്റെ അടിസ്ഥാനത്തില്‍ പരസ്യം നിഷേധിച്ച നടപടി പുനപ്പരിശോധിക്കണമെന്നും കെ മുരളീധരന്‍ എംഎല്‍എ. പത്രം കണ്ട്‌കെട്ടുകയോ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേവലം ആരോപണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പരസ്യം തേജസിന് നിഷേധിച്ചത് ശരിയായ നടപടിയല്ല.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വിഷയം സഭയില്‍ വന്നിരുന്നു. തേജസ് ഓഫിസില്‍ താനും പോയിട്ടുണ്ട്. അവിടെ നിന്ന് വാര്‍ത്തകളല്ലാതെ തീവ്രവാദം കയറ്റി അയക്കുന്നതായി അറിവില്ലെന്നും വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന സ്ഥിതിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പത്രങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്നതും പത്രപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതും നിര്‍ഭയമായി അവരുടെ ജോലിചെയ്യാന്‍ അനുവദിക്കാത്തതും ജനാധിപത്യ ധ്വംസനമാണ്. ഇത് സാക്ഷര കേരളത്തിന് അപമാനമാണ്.
പത്രസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണ്. കോടതി നടപടികള്‍ വാര്‍ത്തയാക്കുന്നതിനെ വക്കീലന്‍മാര്‍ ഭയപ്പെടുന്നതെന്തിനാണ്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ പ്രവണത മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു നിമിഷംകൊണ്ട് തീര്‍ക്കാവുന്നതാണെന്നും ദമ്മാമില്‍ സന്ദര്‍ശനത്തിനെത്തിയ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക