|    Dec 4 Sun, 2016 7:44 pm

തേജസിനു പരസ്യനിഷേധം: സംഘപരിവാരത്തെ സന്തോഷിപ്പിക്കാന്‍: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Published : 28th October 2016 | Posted By: SMR

കൊച്ചി: തേജസിനു പരസ്യം നിഷേധിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി എഴുതി നല്‍കിയ മറുപടി സംഘപരിവാരത്തെയും മോദിയെയും സന്തോഷിപ്പിക്കാനാണോ എന്നു താന്‍ സംശയിച്ചുപോവുകയാണെന്ന് ഇടതു ചിന്തകനും മാധ്യമപ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. തേജസില്‍ എഴുതുന്ന എല്ലാവരെയും ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് അദ്ദേഹം പിന്‍വലിക്കണമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്താന്‍ ആര്‍എസ്എസിന്റെയും മറ്റും അര്‍ധ ഫാഷിസ്റ്റ് വാഴ്ചക്കെതിരേയുള്ള ജനവിധി കേരളത്തില്‍ ഉണ്ടാകാന്‍ ശക്തമായ നിലപാടെടുത്ത പത്രമാണ് തേജസ് എന്നാണ് തനിക്ക് മനസ്സിലായിട്ടുള്ളത്. ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അധികാരത്തില്‍ ഇരുത്തുന്നതിന് ഇവിടത്തെ വാര്‍ത്താ ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ തേജസിന്റെ പത്രാധിപരായ എന്‍ പി ചെക്കുട്ടി വലിയ സംഭാവന ചെയ്തിട്ടുണ്ട്.
ഇത്തരം സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇത്തരത്തിലുള്ള വിടുവായത്തം പറയാന്‍ പാടില്ലായിരുന്നു. തേജസില്‍ എഴുതുന്ന എല്ലാവരെയും ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് അദ്ദേഹം പിന്‍വലിക്കണമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day