|    Dec 3 Sat, 2016 7:11 pm
FLASH NEWS

തേജസിനു പരസ്യനിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ല: എന്‍ എം പിയേഴ്‌സണ്‍

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: ഒരു സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് പരസ്യം നിഷേധിക്കുന്നത് ജനാധിപത്യമല്ലെന്നു ഇടതു ചിന്തകന്‍ എന്‍ എം പിയേഴ്‌സണ്‍. വര്‍ഗീയത വളര്‍ത്തുന്ന എഡിറ്റോറിയല്‍ എഴുതിയെങ്കില്‍ തേജസ് പത്രത്തിനെതിരേ നിയമപരമായി കേസെടുക്കണം. കാരണം, കേരളത്തിന്റെ എക്കാലത്തെയും മഹത്ത്വം മതേതരത്വമാണ്. കുറച്ചു കാലമായി കേരളം അതിനു പോറലേല്‍പിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ നടുവിലാണ്.
അതുകൊണ്ട് വര്‍ഗീ—യതയെ പോഷിപ്പിക്കാന്‍ തേജസ് പത്രം ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണണം. മറിച്ച് മറ്റെന്തെങ്കിലും കാരണത്തിന്റെ പേരില്‍ പരസ്യം നിഷേധിക്കുകയോ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ തലയറുക്കലാണ്. ഒരു ജനാധിപത്യ പ്രവര്‍ത്തകനും അതിനെ ന്യായീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തെ ഭരണാധികാരികള്‍ എതിര്‍ത്താലും വക്കീല്‍സമൂഹവും ന്യായാധിപസമൂഹവും തടസ്സപ്പെടുത്തിയാലും നമുക്ക് അതിനെ അംഗീകരിക്കാനാവില്ല.
പരസ്യനിഷേധം പല കാലത്തും പത്രാധിപര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. അന്നെല്ലാം സ്വതന്ത്ര ചിന്താസമൂഹം പത്രത്തിനൊപ്പമായിരുന്നു. എഴുതാനും പറയാനുമുള്ള സ്വാത്രന്ത്യം നിലനിര്‍ത്തുകയെന്നത് പുരോഗമന സമൂഹത്തിന്റെ ഒഴിവാക്കാനാവാത്ത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day