|    Dec 7 Wed, 2016 4:02 pm
FLASH NEWS

തേജസിനു പരസ്യനിഷേധം: അനീതിയെന്ന് എന്‍ പത്മനാഭന്‍

Published : 30th October 2016 | Posted By: mi.ptk

ഏതു ദിനപത്രത്തിനായാലും അവ നിലവില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ പരസ്യ നിഷേധം ശരിയായ രീതിയല്ലെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന ജന. സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സമിതി അംഗവുമായ എന്‍ പത്മനാഭന്‍ പറഞ്ഞു. ദേശവിരുദ്ധമാണ് പത്രം എന്ന് തെളിവുകളുണ്ടെങ്കില്‍ അന്വേഷിച്ചു മുന്‍കൂട്ടി പത്ര മാനേജ്്‌മെന്റിന് വിവരം നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പരസ്യ നിഷേധമെന്നതും ആവാം. പത്രം കേരളീയ സമൂഹത്തില്‍ സജീവമായിരിക്കുകയും പരസ്യ നിഷേധം സര്‍ക്കാര്‍ ഭാഗത്തു നിന്ന് തുടരുന്നുണ്ടെങ്കിലത് അനീതി എന്നു മാത്രമല്ല, നീതി നിഷേധം കൂടിയാണ്. മുമ്പ് പത്ര ജീവനക്കാര്‍ക്കുള്ള അക്രഡിറ്റേഷന്‍ വിഷയത്തില്‍ തേജസ് വിഷയം പത്രപ്രവര്‍ത്തക യൂനിയന്‍ മുമ്പാകെ വന്നപ്പോള്‍ പത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ അക്രഡിറ്റേഷന്‍ നിഷേധിക്കരുത് എന്നാണ് യൂനിയന്‍ തീരുമാനിച്ചത്. തേജസിന് മറ്റു പത്രങ്ങള്‍ക്കു നല്‍കുംപോലെ ഗവണ്‍മെന്റ് പരസ്യം തുടക്കത്തില്‍ നല്‍കിയപോലെ നല്‍കുക തന്നെ വേണം-പത്മനാഭന്‍ തുടര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 462 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day